14 August Friday

അഭിമന്യു രക്തസാക്ഷിത്വ ദിനാചരണം നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020
ഇടുക്കി
വർഗീയശക്തികളുടെ കൊലക്കത്തിക്ക‌് ഇരയായ അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ രണ്ടാമത്‌ രക്തസാക്ഷിത്വ ദിനാചരണം വ്യാഴാഴ്ച ജില്ലയിൽ സമുചിതമായി ആചരിക്കും. എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റിയുടെയും സിപിഐ എം മറയൂർ ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ ‌‌ അഭിമന്യുവിന്റെ രണ്ടാം രക്തസാക്ഷിത്വദിനം ആചരിക്കുന്നത‌്. രാവിലെ ജില്ലയിലെ എല്ലാ ഏരിയ കേന്ദ്രങ്ങളിൽ പതാക ഉയർത്തലും പുഷ്‌പാർച്ചനയും നടത്തും. അഭിമന്യുവിന്റെ ജന്മനാടായ വട്ടവടയിൽ  പകൽ 10.30ന്‌ നടക്കുന്ന രക്തസാക്ഷി ദിനാചരണത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, സെക്രട്ടറിയറ്റംഗം കെ വി ശശി, ജില്ലാ കമ്മിറ്റിയംഗം എം ലക്ഷ്‌മണൻ, മറയൂർ ഏരിയ സെക്രട്ടറി വി സിജിമോൻ, എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്‌, പ്രസിഡന്റ്‌  വി എ വിനീഷ്‌, കേന്ദ്രകമ്മിറ്റിയംഗം കെ എം അരുൺ തുടങ്ങിയവർ പങ്കെടുക്കും. 
രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 1500 വിദ്യാർഥികൾക്ക്‌ പഠനോപകരണങ്ങൾ വിതരണംചെയ്യും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top