07 August Friday

എസ്‌എസ്‌എൽസി: റെക്കോർഡ്‌ വിജയവുമായി ജില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

 തൊടുപുഴ

എസ്എസ്എൽസി പരീക്ഷയിൽ 99.23 ശതമാനം വിജയവുമായി ജില്ല റെക്കോർഡ്‌ നേട്ടത്തിൽ. മുൻവർഷം 98.44 ശതമാനമായിരുന്നു വിജയം. ഇത്തവണ പരീക്ഷയെഴുതിയ 11,472 വിദ്യാർഥികളിൽ 11,384 പേർ ഉപരിപഠനയോഗ്യത നേടി. 59 സർക്കാർ സ്‌കൂളുകൾ നൂറുമേനി വിജയവും കരസ്ഥമാക്കി. കട്ടപ്പന ഉപജില്ലയിൽ 98.98 ശതമാനവും തൊടുപുഴ ഉപജില്ലയിൽ -99.55 ശതമാനവുമാണ്‌ വിജയം. തൊടുപുഴ ഉപജില്ലയിൽ പരീക്ഷയെഴുതിയ 5,117 പേരിൽ 5,094 പേരും കട്ടപ്പനയിൽ 6,355 പേരിൽ 6,290 പേരും ഉപരിപഠനയോഗ്യത നേടി.
ജില്ലയിലാകെ 935 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇതിൽ 648 പേർ പെൺകുട്ടികളും 287 പേർ ആൺകുട്ടികളുമാണ്‌. സർക്കാർ സ്‌കൂളുകളിൽ 122 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌ കരസ്ഥമാക്കി. സമ്പൂർണവിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും ഇത്തവണ വർധനവുണ്ടായി. 125 സ്കൂളുകളിലാണ് പരീക്ഷയെഴുതിയ എല്ലാവരും ജയിച്ചത്. മുൻവർഷം ഇത് 98 ആയിരുന്നു. 56 എയ്‌ഡഡ്‌ സ്‌കൂളുകൾ നൂറുമേനി വിജയം നേടി. എയ്‌ഡഡ്‌ സ്‌കൂളുകളിലെ 691 വിദ്യാർഥികൾക്കും അൺ എയ്‌ഡഡ്‌ സ്‌കൂളുകളിലെ 122 വിദ്യാർഥികൾക്കും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌ ലഭിച്ചു. ‌ 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top