07 August Friday

ഗീതാനന്ദന്റെ സമരം ‌യുഡിഎഫ‌് ഗൂഢാലോചന: എകെഎസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020
തൊടുപുഴ 
ആദിവാസികളുൾപ്പെടെ മുഴുവൻ കൈവശക്കാർക്കും പട്ടയം നൽകാനുള്ള എൽഡിഎഫ‌് സർക്കാർ തീരുമാനത്തിനെതിരെ ഗീതാനന്ദൻ നടത്തുന്ന സമരം രാഷ‌്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന‌് ആദിവാസി ക്ഷേമസമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ട്‌ യുഡിഎഫിനെ സഹായിക്കാനാണ്‌ ഗീതാനന്ദൻ അടിസ്ഥാന രഹിത ആരോപണങ്ങളുമായെത്തിയത്‌.  
കരിമണ്ണൂർ എൽഎ ഓഫീസ‌് പരിധിയിലുള്ള ഉടുമ്പന്നൂർ, വെള്ളിയാമറ്റം, വണ്ണപ്പുറം, കുടയത്തൂർ വില്ലേജുകളിൽ  ജൂൺ രണ്ടിന‌ാണ്‌  ഉപാധിരഹിത പട്ടയത്തിനുള്ള ഉത്തരവ‌് സർക്കാർ   നൽകിയത്‌. കലക്ടറുടെ വ്യക്തമായ പഠന  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ‌് ഈ തീരുമാനം. ഈ പ്രദേശത്തെ ജനവാസത്തിന്റെ കാലപ്പഴക്കം നിർണയിക്കാൻ കഴിയില്ലെന്ന‌ും 1930ന‌് മുമ്പ‌് തലമുറകളായിഎല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളും കഴിഞ്ഞിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പെരിങ്ങാശേരി, പൂച്ചപ്ര അടക്കമുള്ള സ്ഥലങ്ങളിൽ രാജഭരണകാലത്ത‌് പട്ടയം ഉണ്ടായിരുന്നു. ആയിരക്കണക്കിന‌് ആദിവാസികളും ഇതര ജനവിഭാഗങ്ങളും ഇടകലർന്നു  താമസിക്കുന്ന പ്രദേശമാണിത‌്. 2017ൽ ആദിവാസികൾക്ക‌് പട്ടയം നൽകണമെന്ന ഉത്തരവ‌് വന്നപ്പോഴും തൃശൂർ ജില്ലക്ക‌് പട്ടയം നൽകുന്നതിന‌് നൽകിയ ഉത്തരവ‌്  ജില്ലയ‌്ക്കുകൂടി ബാധകമാക്കണമെന്ന രണ്ടാമത്തെ ഉത്തരവ‌് ഇറങ്ങിയപ്പോഴും പ്രതിഷേധിക്കാത്തവരാണ‌്  കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പ്രത്യേക ഉത്തരവ‌് ഇറക്കിയപ്പോൾ സമരവുമായെത്തിയത്‌. 
  പഞ്ചായത്ത‌് തെരഞ്ഞെടുപ്പിന‌് മുമ്പ‌് പട്ടയം നൽകാതിരിക്കാനുള്ള രാഷ‌്ട്രീയ ഗൂഢതന്ത്രം ഇതിനുപിന്നലുള്ളതായി സംശയിക്കുന്നു.പട്ടയ നടപടികൾ തടസപ്പെടുത്തുന്ന നടപടികളിൽനിന്ന‌് ഗീതാനന്ദനും കൂട്ടരും പിൻതിരിഞ്ഞില്ലെങ്കിൽ ആദിവാസി ക്ഷേമസമിതി പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും നേതാക്കൾ പറഞ്ഞു.വാർത്താസമ്മേളനത്തിൽ എകെഎസ‌് സംസ്ഥാന കമ്മിറ്റിയംഗം കെ എ സ‌് രാജൻ, ജില്ലാ സെക്രട്ടറി കെ എ‌ ബാബു, ജില്ലാ കമ്മിറ്റിയംഗം ശശി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top