08 July Wednesday

പരീക്ഷാവണ്ടി ഓടി വിദ്യാർഥികൾക്കായി

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

പരീക്ഷാ വണ്ടിയുമായി എസ്എഫ്ഐ നേതാക്കൾ

 

 അടിമാലി
കാടും മലയും കയറിവരുമെന്ന് ഞങ്ങൾ വെറുതെ പറഞ്ഞതല്ല. പരീക്ഷാവണ്ടി രണ്ടുദിവസവും കൃത്യമായി പാഞ്ഞെത്തി. എസ്എഫ്ഐ അടിമാലി ഏരിയ കമ്മിറ്റിയുടെ രണ്ട് ജീപ്പുകളാണ് കൃത്യസമയത്ത് വിദ്യാർഥികളെ എത്തിച്ചത്. മൂന്നാറിൽനിന്ന് കുഞ്ചിത്തണ്ണി ഹയർസെക്കൻഡറി സ്കൂളിലേക്കും തിരിച്ച്‌ മൂന്നാറിലേക്കും വിദ്യാർഥികളുമായി എസ്എഫ്ഐ പരീക്ഷാവണ്ടി ഓടിയെത്തി.  മൂന്നാറിലുള്ള ഒമ്പത് വിദ്യാർഥികളെ എങ്ങനെ പരീക്ഷയ്ക്ക് എത്തിക്കുമെന്ന് ആലോചിക്കുന്നതിനിടെയാണ് എസ്എഫ്ഐ ലോക്കൽ കമ്മിറ്റിയംഗം ആദിത്യ സ്കൂൾ അധികൃതരെ ജില്ലാ കമ്മിറ്റിയുടെ പോസ്റ്റർ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെ പ്രചാരണം ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് സ്കൂളിലെ അധ്യാപകർ പ്രവർത്തകരുമായി ബന്ധപ്പെട്ടു. രണ്ട് ജീപ്പുകളാണ് വിദ്യാർഥികളെ എത്തിക്കാൻ തയ്യാറാക്കിയത്. രണ്ട് ദിവസവും കൃത്യസമയത്ത് മൂന്നാറിലെത്തി വിദ്യാർഥികളെ സുരക്ഷിതമായി സ്കൂളിലെത്തിച്ചു. ജില്ലാ സെക്രട്ടറി തേജസ് കെ ജോസ്, ജില്ലാ വൈസ് പ്രസിഡന്റ് നിഖിൽ ഷാജൻ, ജേക്കബ്, സിനോജ് എന്നിവർ നേതൃത്വം നൽകി. വാഹനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസർ നൽകി ആരോഗ്യസുരക്ഷ ഉറപ്പുവരുത്തിയാണ് പരീക്ഷാവണ്ടി ഓടിയെത്തിയത്. 
 
 
പ്രധാന വാർത്തകൾ
 Top