12 July Sunday

3 നാളിൽ എത്തിയത് 27 പ്രവാസികൾ

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

 

ഇടുക്കി
കഴിഞ്ഞ മൂന്നുദിവസത്തിൽ ആറ് രാജ്യങ്ങളിൽനിന്നായി 27 പ്രവാസികൾ ജില്ലയിലെത്തി. ഇവരെ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലും നിരീക്ഷണത്തിലാക്കി. മസ്‌ക്കറ്റിൽനിന്ന് രണ്ട് ഗർഭിണികൾ ഉൾപ്പെടെ അഞ്ച് വനിതകളും ആറ് പുരുഷൻമാരുമാണ്‌ എത്തിയത്. ഇതിൽ നാലുപേർ 10 വയസ്സിൽ താഴെയുള്ളവരും ഒരാൾ 60 വയസ്സുള്ള സ്ത്രീയുമാണ്. ഒമ്പതുപേർ സ്വന്തം വീടുകളിൽ ക്വാറന്റൈനിലാണ്‌. രണ്ടുപേരെ തൊടുപുഴ പെരുമ്പള്ളിച്ചിറ അൽ-അസ്‌ഹർ കോളേജിലെ കോവിഡ് കെയർ സെന്ററിലാക്കി. 
 സൗദി അറേബ്യയിൽനിന്ന് ഒരു പുരുഷനും ഒരു സ്ത്രീയും നാട്ടിലെത്തി. ഒരാളെ തൊടുപുഴ സ്വകാര്യ ടൂറിസ്റ്റ് ഹോമിലും മറ്റെയാളെ പെരുമ്പള്ളിച്ചിറ അൽ-അസ്‌ഹർ കോളേജിലും കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. ദുബായിൽനിന്ന് രണ്ട് വനിതകളും രണ്ട് പുരുഷൻമാരും എത്തി. ഒരാൾ എറണാകുളത്ത് ഹോട്ടലിൽ പെയ്ഡ് ക്വാറന്റൈനിൽ പ്രവേശിച്ചു. മൂന്നുപേരെ ഹോം ക്വാറന്റൈനിലാക്കി. അബുദാബിയിൽനിന്ന് ഒരു വനിത എത്തി. ഇവരെ തൊടുപുഴ സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. ദോഹയിൽനിന്ന് നാല് വനിതകളും രണ്ട് പുരുഷൻമാരുമാണ്‌ എത്തിയത്. നാലുപേർ വീടുകളിൽ ക്വാറന്റൈനിൽ പ്രവേശിച്ചു. രണ്ടുപേരെ മുട്ടം റൈഫിൾ ക്ലബ്ബിലെ കോവിഡ് കെയർ സെന്ററിലാക്കി. ജിദ്ദയിൽനിന്ന് മൂന്ന് വനിതകളാണെത്തിയത്. ഇവരെ ടൂറിസ്റ്റ് ഹോമിലെ കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു.
 
 
പ്രധാന വാർത്തകൾ
 Top