13 July Monday

അയ്യപ്പദാസിന്റെ ദീപ്‌തസ്‌മരണയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

അയ്യപ്പദാസ്‌ രക്തസാക്ഷിത്വ ദിനാചരണം സിപിഐ എം പീരുമേട്‌ ഏരിയ കമ്മിറ്റിയംഗം എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വണ്ടിപ്പെരിയാർ
അനശ്വര രക്തസാക്ഷി ടി അയ്യപ്പദാസിന്റെ പതിനേഴാമത് രക്തസാക്ഷിത്വ ദിനം ജില്ലയിൽ സമുചിതമായി ആചരിച്ചു. പീരുമേട്ടിൽ അനുസ്മരണം, പതാക ഉയർത്തൽ, ശുചീകരണം എന്നിവ നടന്നു. കറുപ്പ്‌പാലത്ത് അയ്യപ്പദാസിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം സിപിഐ എം പീരുമേട് ഏരിയ കമ്മിറ്റിയംഗം എസ് രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. എം മുഹമ്മദ് അധ്യക്ഷനായി. അയ്യപ്പദാസിന്റെ അച്ഛൻ തങ്കപ്പൻ, അമ്മ കമലാക്ഷി എന്നിവർ പങ്കെടുത്തു. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് ഏരിയയിലെ മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തലും അനുസ്മരണം നടത്തി. 
 ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രധാന കേന്ദ്രങ്ങളിലും ഓഫീസുകളിലും ശുചീകരണ പ്രവർത്തനം നടന്നു. പീരുമേട് ടൗണിൽ ശുചീകരണ പ്രവർത്തനം ബ്ലോക്ക് പഞ്ചായത്തംഗം ആർ ദിനേശ് ഉദ്ഘാടനംചെയ്തു. മഞ്ജുമല ആറ്റോരത്ത് ശുചീകരണം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ എം ഉഷയും വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്കൂളിലും യുപി സ്കൂളിലും നടന്ന ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ്‌ ശാന്തി ഹരിദാസും ഉദ്ഘാടനം ചെയ്തു. 
 കീരിക്കര തോട് മ്ലാമല ലോക്കൽ സെക്രട്ടറി കെ വി സുരേഷ്, പാമ്പനാർ സർക്കാർ ഹൈസ്കൂൾ, 55ാം മൈൽ സർക്കാർ എൽപി സ്‌കൂൾ എന്നിവിടങ്ങളിൽ ലോക്കൽ സെക്രട്ടറി കെ ബി സിജിമോനും പെരിയാറിൽ ലോക്കൽ സെക്രട്ടറി കെ ഡി അജിത്തും അമരാവതിയിൽ ലോക്കൽ സെക്രട്ടറി കെ എം സിദ്ദീഖ്, ഒന്നാംമൈലിൽ കുമളി ലോക്കൽ സെക്രട്ടറി വി ഐ സിംസൺ, കൊല്ലംപട്ടടയിൽ തേക്കടി ലോക്കൽ സെക്രട്ടറി കെ ജെ ദേവസ്യ, ചെങ്കര ടൗണിൽ ലോക്കൽ സെക്രട്ടറി എൻ ചന്ദ്രൻ എന്നിവരും ഉദ്ഘാടനം ചെയ്തു. 
 
 
പ്രധാന വാർത്തകൾ
 Top