22 October Tuesday

ടി അയ്യപ്പദാസിന‌് സ‌്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Saturday Jun 1, 2019
വണ്ടിപ്പെരിയാർ/ ഇടുക്കി
ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ അയ്യപ്പദാസ്‌ രക്തസാക്ഷിത്വ ദിനാചരണം സമുചിതമായി ആചരിച്ചു. നൂറ‌്കണക്കിന‌് പ്രവർത്തകർ പങ്കെടുത്ത റാലിയോടെയും സമ്മേളനത്തോടെയുമാണ്‌ അനശ്വര രക്തസാക്ഷി സ. ടി അയ്യപ്പദാസിന്റെ സ‌്മരണ പുതുക്കിയത്‌. 16‐ാമത് രക്തസാക്ഷി ദിനാചരണം വണ്ടിപ്പെരിയാറിൽ പുഷ്പാർച്ചന, പ്രകടനം, പൊതുസമ്മേളനം എന്നിവയോടെയാണ‌് നടന്നത‌്.
 കക്കികവലയിൽനിന്നും ആരംഭിച്ച റാലിയെ തുടർന്ന് വണ്ടിപ്പെരിയാറിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജൻ ഉദ്ഘാടനം ചെയ്തു. എം തങ്കദുര അധ്യക്ഷനായി. വെള്ളിയാഴ്ച രാവിലെ കറുപ്പുപാലത്ത്  അയ്യപ്പദാസിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ബ്രാഞ്ച് അതിർത്തികളിൽ പതാക ഉയർത്തലും നടന്നു. അനുസ്മരണ സമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകൻ, പീരുമേട് ഏരിയ സെക്രട്ടറി ജി വിജയാനന്ദ്, ജില്ലാ കമ്മിറ്റിയംഗം കെ എം ഉഷ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ജെയ്ക് സി തോമസ്, വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, ബാലസംഘം ഏരിയ സെക്രട്ടറി അലീന സിംസൺ എന്നിവർ സംസാരിച്ചു. അയ്യപ്പദാസിന്റെ പിതാവ് തങ്കപ്പനും പരിപാടിയിൽ പങ്കെടുത്തു. പെരിയാർ ലോക്കൽ സെക്രട്ടറി കെ ഡി അജിത‌് സ്വാഗതം പറഞ്ഞു. എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ ഐശ്വര്യയ്ക്ക് സ്വാഗത സംഘത്തിന്റെ ഉപഹാരം അയ്യപ്പദാസിന്റെ പിതാവ് കെ തങ്കപ്പൻ കൈമാറി.
ഡിവൈഎഫ്ഐ നേതൃത്വത്തിൽ മൂന്നാറിൽ ടി അയ്യപ്പദാസ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. സംസ്ഥാന  കമ്മിറ്റിയംഗം അഡ്വ. എ രാജാ ഉദ്ഘാടനം ചെയ്തു. പ്രവീൺ കുമാർ അധ്യക്ഷനായി. ബ്ലോക്ക്‌ സെക്രട്ടറി ഫാസിൽ റഹിം, ശശി, പ്രവീണ എന്നിവർ സംസാരിച്ചു. മഹാരാജ സ്വാഗതവും രജ്ഞിത് നന്ദിയും പറഞ്ഞു. എം ജി സർവകലാശാല ബിഎസ‌്സി ബോട്ടണി പരീക്ഷയിൽ ഒന്നാം റാങ്ക്  നേടിയ സത്യ പ്രീയയെ ചടങ്ങിൽ അനുമോദിച്ചു.
കുഞ്ചിത്തണ്ണിയിൽ നടന്ന അനുസ‌്മരണ സമ്മേളനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രമേശ‌് കൃ‌ഷ‌്ണനും മുപ്പത്തിയഞ്ചാംമൈലിൽ അനുസ്മരണ സമ്മേളനം ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ‌് സെക്രട്ടറി ബി അനൂപും ഉദ‌്ഘാടനം ചെയ്തു.
 
പ്രധാന വാർത്തകൾ
 Top