11 April Sunday

വിനോദസഞ്ചാരികളുമായി എത്തിയ മിനിബസ്‌ 
മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021
കട്ടപ്പന
തമിഴ്‌നാട്ടിൽനിന്ന്‌ വിനോദസഞ്ചാരികളുമായി എത്തിയ മിനി ബസ്‌ ഈട്ടിത്തോപ്പിനടുത്ത് സ്കൂൾ ജങ്ഷനിൽ ഇറക്കത്ത്‌ മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. കുമളിയിൽനിന്ന്‌ മൂന്നാറിലേക്ക് പോയ വാഹനം ഞായറാഴ്‌ച രാവിലെ ഒമ്പതരയോടെയാണ്‌ അപകടത്തിൽപ്പെട്ടത്. കുത്തിറക്കവും കൊടും വളവും നിറഞ്ഞ സ്ഥലത്ത്‌ വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സമീപത്തെ ടെലഫോൺ പോസ്റ്റിൽ ബസ് തങ്ങിനിന്നതിനാലാണ്‌ വൻദുരന്തം ഒഴിവായത്. ബസിൽ ഡ്രൈവർ ഉൾപ്പെടെ ഇരുപതോളം ആളുണ്ടായിരുന്നു. ബസിൽ കുടുങ്ങിയവരെ പ്രദേശവാസികളാണ് പുറത്തിറക്കിയത്. നാട്ടുകാർ ജെസിബി കൊണ്ടുവന്നാണ്‌ വാഹനം ഉയർത്തിയത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top