11 April Sunday

എസ്എഫ്ഐ ത്യാഗോജ്വല 
പോരാട്ടത്തിന്റെ പ്രതീകം: 
മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021
ഇടുക്കി
ത്യാഗോജ്വലമായ പോരാട്ടത്തിന്റെ നേതൃത്വമാണ്‌ എസ്എഫ്ഐയെന്ന് മന്ത്രി എം എം മണി. അനേകം രക്തസാക്ഷികൾ ചോരചീന്തി പടുത്തുയർത്തിയ എസ്എഫ്ഐ സമൂഹത്തിന്റെ നാനമേഖലകളിൽ അനേകരെയാണ് സംഭാവന ചെയ്തത്. പുരോഗമന കാഴ്‌ചപ്പാട്‌ ഉയർത്തിപ്പിടിക്കുന്നത് വിദ്യാർഥികളും യുവജനങ്ങളുമാണ്. രാജ്യത്തെ വിദ്യാർഥിസമൂഹം, പ്രത്യേകിച്ച് എസ്എഫ്ഐ നടത്തുന്ന പോരാട്ടം വിസ്‌മരിക്കാനാവില്ല. ആർഎസ്എസ് ഉയർത്തുന്ന വെല്ലുവിളിക്കെതിരെ വിദ്യാർഥി സമൂഹവും യുവജനങ്ങളും പോരാട്ടത്തിന്റെ പാതയിലാണ്‌. ഭരണഘടനയെ വെല്ലുവിളിക്കുന്നത്‌ രാജ്യം ഭരിക്കുന്ന സർക്കാർതന്നെ. 
    ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നിലയിൽ അവർ ഉയർത്തുന്ന കാഴ്‌ചപ്പാടിനെതിരെ ശക്തമായ പ്രതിരോധം രാജ്യത്ത് ഉണ്ടാകേണ്ടതുണ്ട്. കേരളത്തിൽ വീണ്ടും ഇടതുപക്ഷ സർക്കാർ അധികാരത്തിലേക്ക്‌ എത്തുന്ന നാളുകളാണ്‌ വരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top