01 April Saturday

പെരുവന്താനം വഴിയുള്ള കെഎസ്‍ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023
ഏലപ്പാറ
പ്രളയത്തെ തുടർന്ന് ‍മുടങ്ങിപ്പോയ പെരുവന്താനം വഴിയുള്ള കെഎസ്ആര്‍ടിസി സര്‍വീസ്, നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പരിശ്രമത്തിനൊടുവിൽ പുനരാരംഭിച്ചു. ഒന്നരവര്‍ഷം മുമ്പുണ്ടായ പേമാരിയിലും ഉരുള്‍പൊട്ടലിലും റോഡ്‌ തകര്‍ന്നതോടെയാണ് പൊന്‍കുന്നം–-അഴങ്ങാടം സര്‍വീസ് നിലച്ചത്. 
ആനചാരി  അഴങ്ങാട് മേഖലകളെ ബന്ധിപ്പിക്കുന്ന ചപ്പാത്തിനോട് ചേര്‍ന്നുള്ള റോഡ് പൂര്‍ണമായി ഒലിച്ചുപോയിരുന്നു. ഇതോടെ സര്‍വീസ് നിര്‍ത്തി. 
റോഡിന്റെ തകര്‍ച്ചയും കൃഷിനാശവും ഒപ്പം ഗതാഗത സൗകര്യവുമില്ലാതായതോടെ നിരവധി കുടുംബങ്ങള്‍ നാടുവിട്ടു. പെരുവന്താനം അഴങ്ങാട് റോഡ് പുനര്‍നിര്‍മാണത്തിന് ജില്ലാ പഞ്ചായത്തം​ഗമായിരുന്ന കെ ടി ബിനു 20 ലക്ഷം രൂപയും സംരക്ഷണഭിത്തി നിര്‍മാണത്തിന് 25 ലക്ഷം രൂപയും പഞ്ചായത്തം​ഗം ഗ്രേസി ജോസ് എട്ടുലക്ഷവും അനുവദിച്ചിരുന്നു. പണികള്‍ പൂര്‍ത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കി. 
സംരക്ഷണ ഭിത്തിയുടെ നിർമാണം ഉടൻ ആരംഭിക്കും.  ഗ്രേസി ജോസ് പൊന്‍കുന്നം എടിഒയെ കണ്ട് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ വിവരിച്ചതോടെ ബസ് സർവീസ് പുനരാരംഭിക്കുകയായിരുന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top