വടകര > സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ച കാറിനു പിന്നില്‍ സ്വകാര്യ ബസിടിച്ചു. ഇന്നുച്ചയ്ക്ക് 2.45 ഓടെ ദേശീയപാത ചോറോട് ബസ് സ്റ്റോപ്പിനു സമീപം ഗതാഗത കുരുക്കിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. അപകടത്തില്‍ കാറിന്റെ പിന് ഭാഗത്തെ ഗ്ലാസ് തകര്ന്നിട്ടിണ്ട്.
വടകരയിലെ പാര്‍ടി പരിപാടി കഴിഞ്ഞ് പുറമേരിയില്‍ മരണ വീട്ടില്‍ സന്ദര്‍ശനം നടത്തി തിരിച്ച് വടകരയില്‍ വീണ്ടും മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയിലാണ് അപകടം. തൊട്ടില്‍പാലത്ത് നിന്നും വടകര ഭാഗത്തേക്ക് വരുന്ന അസ്മ ബസാണ് കാറിനു പിന്നില്‍ ഇടിച്ചത്.