15 July Wednesday

ഹയർ സെക്കൻഡറി പരീക്ഷകൾ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

പ്ലസ്‌ ടു അവസാനപരീക്ഷയും കഴിഞ്ഞിറങ്ങുന്ന എറണാകുളം സെന്റ്‌ തെരേസാസ്‌ സിജിഎച്ച്‌എസ്‌എസിലെ വിദ്യാർഥിനികളുടെ സന്തോഷം ഫോട്ടോ > മനു വിശ്വനാഥ്‌


കൊച്ചി
ലോക്ക്‌ഡൗണിനെ തുടർന്ന്‌ മാറ്റിവച്ച ഹയർ സെക്കൻഡറി പരീക്ഷകൾ ശനിയാഴ്‌ചയോടെ അവസാനിച്ചു‌. ജില്ലയിൽനിന്ന്‌ 71,663 കുട്ടികൾ‌ പരീക്ഷയെഴുതി. 35,244 കുട്ടികൾ പ്ലസ്‌വൺ പരീക്ഷയും 36,439 കുട്ടികൾ പ്ലസ്‌ടു പരീക്ഷയുമാണ്‌ എഴുതിയത്‌. കോവിഡ്‌–-19 നിർദേശങ്ങൾ പാലിച്ച്‌ 206 സ്‌കൂളുകളിലാണ്‌ പരീക്ഷാകേന്ദ്രങ്ങൾ സജ്ജമാക്കിയിരുന്നത്‌. മാസ്‌ക്‌ ധരിച്ചും കൃത്യമായ സാമൂഹിക അകലം പാലിച്ചുമാണ്‌ പരീക്ഷകൾ നടന്നത്‌.


പ്രധാന വാർത്തകൾ
 Top