പെരുമ്പാവൂർ
വേങ്ങൂർ പഞ്ചായത്ത് കൈപ്പിള്ളി വാർഡിലെ തൂങ്ങാലി–-മീമ്പാറ റോഡ് നവീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശിൽപ്പ സുധീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ജിനു ബിജു അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ ശ്രീജ ഷിജോ, ഷീബ ചാക്കപ്പൻ, പഞ്ചായത്ത് അംഗങ്ങളായ ആൻസി ജോബി, ബേസിൽ കല്ലറയ്ക്കൽ, മരിയ സാജ് മാത്യു, പി വി പീറ്റർ, കെ എസ് ശശികല, വിനു സാഗർ, ക്രാരിയേലി സഹകരണ ബാങ്ക് പ്രസിഡന്റ് കെ ജി ജയരാജ്, ഡയറക്ടർബോർഡ് അംഗം റെജി ഭാസ്കരൻ, ആസൂത്രണസമിതി ഉപാധ്യക്ഷൻ സുധീഷ് ബാലൻ, സിപിഐ എം ലോക്കൽ സെക്രട്ടറി ജോർജ് ജോയി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..