24 March Friday

‘വർണക്കൂടാരം’ ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023


കൊച്ചി
ഇടപ്പള്ളി ഗവ. ബിടിഎസ് എൽപി സ്കൂളിൽ സമഗ്രശിക്ഷാ കേരള പ്രീ പ്രൈമറി ശാക്തീകരണ സ്റ്റാഴ്സ് പദ്ധതിയിൽപ്പെടുത്തി നിർമിച്ച ‘വർണക്കൂടാരം’ മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയതു. കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി എ ശ്രീജിത് അധ്യക്ഷനായി.

എഇഒ  ടി സതീഷ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ ജി എസ് ദീപ, പ്രോജക്ട് കോ–--ഓർഡിനേറ്റർ പി എ നിഷാദ് ബാബു, പ്രധാനാധ്യാപിക വി ആർ ആഗ്നസ്, പിടിഎ പ്രസിഡന്റ് സി സുനിൽകുമാർ, കെ വി അനിൽകുമാർ, കെ എസ് സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. പാഠ്യപദ്ധതിയുടെ ഭാഗമായി സ്കൂളിൽ ശിൽപ്പങ്ങൾ നിർമിച്ച കെ എസ് രാജുവിനെയും നിറംനൽകിയ വി എസ് ഷാജിയെയും മേയർ ആദരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top