21 March Tuesday

എച്ച്ഡിഎഫ്‌സി ലൈഫ്‌ ജീവനക്കാർ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023


കൊച്ചി
എച്ച്ഡിഎഫ്സി ജീവനക്കാരെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട് കമ്പനിയുടെ എറണാകുളം റീജണൽ ഓഫീസിനുമുമ്പിൽ ന്യൂജനറേഷൻ ബാങ്ക്സ് ആൻഡ്‌ ഇൻഷുറൻസ് സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ ജീവനക്കാർ ധർണ നടത്തി. എക്സൈഡ് ലൈഫ് കമ്പനി എച്ച്ഡിഎഫ്സി ലൈഫിൽ ലയിപ്പിച്ചശേഷം ചെറിയ വിഭാഗത്തിനുമാത്രം നാമമാത്രമായ ശമ്പളവർധന നടപ്പാക്കി ജീവനക്കാർക്കിടയിൽ ഭിന്നിപ്പുണ്ടാക്കിയതിൽ പ്രതിഷേധം ഉയർന്നിരുന്നു.

പ്രോഡക്ട്‌ ക്രെഡിറ്റ് ഏകീകരിക്കുക, ഇൻസ്റ്റാഗോ എന്ന പേരിൽ ഏജന്റിന്റെ വീട്ടിൽ പോയി ഹാജർ രേഖപ്പെടുത്തുന്നത്‌ നിർത്തലാക്കുക, അശാസ്ത്രീയ സ്റ്റാർ റേറ്റിങ്‌ പിൻവലിക്കുക തുടങ്ങിയ ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്‌ഘാടനം ചെയ്തു. ന്യൂ ജനറേഷൻ ബാങ്ക്സ് ആൻഡ്‌ ഇൻഷുറൻസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ എ സിയാവുദീൻ അധ്യക്ഷനായി. സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് പത്മൻ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ വി മനോജ്, ജില്ലാ സെക്രട്ടറി പി കെ സതീഷ്‌കുമാർ, സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം ശ്രീലേഷ് പിള്ള, ജിജോ ആന്റണി, മേരി ആന്റണി എന്നിവർ സംസാരിച്ചു.
പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പണിമുടക്കടക്കമുള്ള സമരത്തിലേക്ക് നീങ്ങുമെന്നും നേതാക്കൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top