ആലുവ
ആലുവ ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറം ദേവസ്വം ബോര്‍ഡ് ഹാളില്‍ നടന്ന ലേലത്തിൽ 116 ബലിത്തറകളിൽ 64 എണ്ണം ലേലത്തില്‍ പോയി. ദേവസ്വം ബോര്‍ഡിന്റെ ബലിത്തറകളും ലേലത്തിന് ഉണ്ടായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ രണ്ട് ബലിത്തറകൾ ലേലത്തില്‍ പോയി. ലേലത്തിലൂടെ 44.50 ലക്ഷം രൂപ ലഭിച്ചു. ബാക്കി ബലിത്തറകള്‍ വ്യാഴം രാവിലെ വീണ്ടും ലേലം ചെയ്യും.
ബലിത്തറ കൂടാതെ ദേവസ്വം ബോര്‍ഡിന്റെ വ്യാപാരസ്റ്റാളുകളുടെ ലേലവും ഉണ്ടായിരുന്നു. 31 സ്റ്റാളുകളാണ് ആകെ ഉണ്ടായിരുന്നത്. ശിവരാത്രി മണപ്പുറത്തെ വ്യാപാരമേള ലേലത്തിനെടുത്ത ബംഗളൂരു കേന്ദ്രമായ ഫൺ വേള്‍ഡ് ആൻഡ് റിസോട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബോര്‍ഡിന്റെ എല്ലാ വ്യാപാരസ്റ്റാളുകളും ലേലം ചെയ്‌തെടുത്തു. 27 ലക്ഷം രൂപയ്ക്കാണ് ലേലം പിടിച്ചത്. ജിഎസ്ടി അടക്കം 31.86 ലക്ഷം രൂപ ബോര്‍ഡിന് കിട്ടും. 18നാണ് ശിവരാത്രി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..