10 December Tuesday

ചുവപ്പിൻ കരുത്തിൽ തൃപ്പൂണിത്തുറ

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2024


തൃപ്പൂണിത്തുറ
ജനകീയ കരുത്തിന്റെ കാഹളവുമായി രാജനഗരിയെ ചുവപ്പണിയിച്ച്‌ സിപിഐ എം തൃപ്പൂണിത്തുറ ഏരിയ സമ്മേളനത്തിന് ഉജ്ജ്വല സമാപനം. നാലു ദിവസമായി നടന്ന സമ്മേളനം പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയുമാണ്‌ സമാപിച്ചത്‌. ആസാദ്‌ പാർക്കിൽ നിന്ന്‌ വെള്ളി വൈകിട്ട്‌ ആരംഭിച്ച ചുവപ്പ് സേന മാർച്ചും പ്രകടനവും സംഘടനയുടെ കരുത്ത്‌ വിളിച്ചോതി. പ്രകടനം മാത്തൂർ റെയിൽവേ മേൽപാലത്തിന്‌ സമീപം സീതാറാം യെച്ചൂരി നഗറിൽ സമാപിച്ചു.

പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി വാസുദേവൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം സി സുരേന്ദ്രൻ, ടി സി ഷിബു എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം ഐ എ രാജേഷ് സ്വാഗതവും ടി കെ സാഗർ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി സി ഷിബു ചുവപ്പുസേനയുടെ സല്യൂട്ട്‌ സ്വീകരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top