പെരുമ്പാവൂർ
സമഗ്രശിക്ഷാ കേരള ബിആർസിയുടെ ആഭിമുഖ്യത്തിൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥാപിച്ചു.
മഴയുടെ അളവ്, അന്തരീക്ഷതാപനില, കാറ്റിന്റെ ഗതി എന്നിവ അളക്കാനാകും. നഗരസഭാ ചെയർമാൻ ബിജു ജോൺ ജേക്കബ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി കെ സിദ്ദിഖ് വടക്കൻ അധ്യക്ഷനായി.
എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസർ ജോസഫ് വർഗീസ്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ബിജു ജോൺ, വാർഡ് കൗൺസിലർ പോൾ പാത്തിക്കൽ, കെ പി സലിം, വി ആർ ദീപാദേവി, മെർലിൻ ജേക്കബ്, മീന ജേക്കബ്, പി എം റെജി, എ കെ ശശികുമാർ, ആർ സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..