30 January Monday

ട്രോഫി കമ്മിറ്റി ഓഫീസ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

റവന്യു ജില്ലാ കലോത്സവത്തിന്റെ ട്രോഫികൾ അധ്യാപകർ ഒരുക്കിവയ്ക്കുന്നു


മൂത്തകുന്നം
ജില്ലാ കലോത്സവത്തിൽ പങ്കെടുക്കുന്ന കലാപ്രതിഭകൾക്കും മികച്ച വിദ്യാലയങ്ങൾക്കും സമ്മാനിക്കുവാനുള്ള ട്രോഫികൾ ഒരുങ്ങി. ട്രോഫി കമ്മിറ്റി ഓഫീസ് എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ട്രോഫി കമ്മിറ്റി ചെയർമാൻ പി എം ആന്റണി, വടക്കേക്കര പഞ്ചായത്ത് അംഗങ്ങളായ ടി ബി ബിനോയ്, പി കെ ഉണ്ണിക്കൃഷ്ണൻ, പറവൂർ എഇഒ  സി എസ് ജയദേവൻ, സ്കൂൾ മാനേജർ കെ ജി പ്രദീപ്കുമാർ, ട്രോഫി കൺവീനർ സി എസ് സിദ്ധിക്ക് എന്നിവർ പങ്കെടുത്തു. 14 ഉപജില്ലകളിൽനിന്നായി 8000 കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ 900 വ്യക്തിഗത ട്രോഫികളും വിദ്യാലയങ്ങൾക്ക് 200 എവർ റോളിങ് ട്രോഫികളുമാണ് നൽകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top