04 December Friday

കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ വർധന ; ഇന്നലെ 1250

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020


കൊച്ചി
ജില്ലയിലെ കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ വൻവർധന. ബുധനാഴ്‌ച 1250 പേർക്ക്  കോവിഡ്‌ സ്ഥിരീകരിച്ചു. സമ്പർക്കംവഴി രോഗം സ്ഥിരീകരിച്ചവർ - 994 പേരാണ്‌.  ഇതിൽ 235 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. വിദേശം/ ഇതര സംസ്ഥാനത്തുനിന്ന്‌ എത്തിയ 14 പേർക്കാണ്‌ രോഗബാധ. 20 അതിഥിത്തൊഴിലാളികൾക്കും ഏഴ്‌ ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌. 

രായമംഗലം–-43, തൃക്കാക്കര–41,  നെടുമ്പാശേരി–-38, മരട്–38, കിഴക്കമ്പലം–35, വെങ്ങോല–33, തൃപ്പൂണിത്തുറ–-31, കടമക്കുടി–28, കാലടി–26, വരാപ്പുഴ–25, പള്ളുരുത്തി–23, പായിപ്ര–23, കുമ്പളങ്ങി–22, കറുകുറ്റി–21, ശ്രീമൂലനഗരം–20 എന്നിങ്ങനെയാണ്‌ രോഗികളുടെ കണക്ക്‌. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12192 ആയി.  633 പേർ രോഗമുക്തി നേടി.

1990 പേരെ പുതുതായി വീടുകളിൽ  നിരീക്ഷണത്തിലാക്കി.  1849 പേരെ നിരീക്ഷണപ്പട്ടികയിൽനിന്ന്‌ ഒഴിവാക്കി. നിരീക്ഷണത്തിലുള്ളവരുടെ  എണ്ണം 30,209. ഇതിൽ 28,664 പേർ വീടുകളിലും 80 പേർ കോവിഡ് കെയർ സെന്ററുകളിലും 1465 പേർ പണം കൊടുത്ത്‌ ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 166 പേരെ ആശുപത്രിയിലും എഫ്എൽടിസിയിലും പ്രവേശിപ്പിച്ചു.  ആശുപത്രികൾ, എഫ്എൽടിസികൾ എന്നിവിടങ്ങളിൽനിന്ന് 163 പേരെ ഡിസ്ചാർജ് ചെയ്തു. കോവിഡ് പരിശോധനയുടെ ഭാഗമായി സർക്കാർ, -സ്വകാര്യ മേഖലകളിൽനിന്ന്‌  7372 സാമ്പിളുകൾ പരിശോധനയ്‌ക്ക്‌ അയച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top