30 November Monday

കടൽക്കാഴ്‌ചകൾ ഒരുക്കി വീണ്ടും ‘സാഗരറാണി’

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020


കൊച്ചി
അറബിക്കടലിന്റെ വിസ്‌മയകാഴ്‌ചകളൊരുക്കി ‘സാഗരറാണി’  ഉല്ലാസ നൗക സർവീസ്‌ പുനരാരംഭിക്കുന്നതായി കേരള ഷിപ്പിങ്‌ ആൻഡ്‌‌ ഇൻലാൻഡ്‌ നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി) അറിയിച്ചു. വ്യാഴാഴ്‌ച വൈകിട്ട്‌ സൂര്യാസ്തമയ യാത്രയോടെ പുനരാരംഭിക്കുന്ന ട്രിപ്പ് തുടർന്നുള്ള ദിവസങ്ങളിലും ഉണ്ടായിരിക്കും. എസി കോൺഫറൻസ് ഹാൾ, അപ്പർ ഡെക്ക്, റസ്റ്റോറന്റ് എന്നീ സൗകര്യങ്ങളുണ്ട്‌.  

ടിക്കറ്റുകൾ ഓൺലൈനായി www.sagararani.in എന്ന വെബ്സൈറ്റിൽ ബുക്ക് ചെയ്യാം. 100 യാത്രികർക്ക്‌ സഞ്ചരിക്കാൻ സൗകര്യമുണ്ട്‌. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 യാത്രികരെയാണ് ട്രിപ്പിൽ അനുവദിക്കുന്നത്. പ്രവൃത്തിദിവസങ്ങളിൽ 350 രൂപയും അവധിദിവസങ്ങളിൽ 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്‌‌. 10 വയസ്സിനുതാഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. ബുക്കിങ്ങിന്‌‌ ഫോൺ: 9846211143.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top