02 December Friday

രൂപമാറ്റം വരുത്തിയ 
88 വാഹനങ്ങൾക്ക്‌ പിഴ

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022


കൊച്ചി
രൂപമാറ്റം വരുത്തിയ ഇരുചക്രവാഹന ഉടമകൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർവാഹന വകുപ്പ്. ഒരാഴ്ചയ്ക്കിടെ 700 വാഹനങ്ങൾ പരിശോധിച്ചു.
ഇതിൽ 88 വാഹനങ്ങൾക്കെതിരെ പിഴ ചുമത്തി. ഡീലർമാരിൽനിന്ന് ഉടമയുടെ വിവരങ്ങൾ ശേഖരിച്ച് വീടുകളിൽ നേരിട്ടെത്തിയാണ്‌ പരിശോധന. ഓരോ രൂപമാറ്റത്തിനും കുറഞ്ഞത് 5000 രൂപയാണ് പിഴ ചുമത്തുന്നത്. മലിനീകരണനിയന്ത്രണ നിബന്ധനകൾ ലംഘിച്ചവർക്ക് 2000 രൂപ അധികപിഴ ചുമത്തും. 200 സിസിക്കുമുകളിലുള്ള വാഹനങ്ങളാണ് പരിശോധിക്കുന്നത്.

പ്രായപൂർത്തിയാകാത്തവർക്ക്‌ 
വാഹനം നൽകിയ 3 പേർക്ക്‌ പിഴ
പ്രായപൂർത്തിയാകാത്തവർക്ക്‌  വാഹനം ഓടിക്കാൻ നൽകിയ മൂന്ന് ഉടമകൾക്ക് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതി പിഴചുമത്തി. പോണേക്കര പുന്നക്കരപറമ്പിൽ ഷമീർ, കളമശേരി ഞാക്കട വീട്ടിൽ നിസ, ആലുവ പരമാനക്കുടി വീട്ടിൽ ഹലീന അബുബക്കർ എന്നിവർക്കെതിരെയാണ് നടപടി . ലൈസൻസ് ഇല്ലാത്തയാൾക്ക് വാഹനമോടിക്കാൻ നൽകിയ വകുപ്പിൽ 5000 രൂപയും പ്രായപൂർത്തിയാകാത്ത ആൾക്ക് വാഹനം നൽകിയ കുറ്റത്തിന് 25000 രൂപയുമാണ് പിഴ ചുമത്തിയത്.

കുറ്റക്കാർക്ക് കോടതി പിരിയുംവരെ സാധാരണതടവും വിധിച്ചു. ‌ഓടിച്ച വാഹനത്തിന്റെ പെർമിറ്റ് ഒരുവർഷത്തേക്ക് റദ്ദാക്കാനും മോട്ടോർവാഹന വകുപ്പിനോട് നിർദേശിച്ചു. വാഹന ഉടമകളാണ് ഈ നടപടികൾക്ക് വിധേയരാവുന്നത്.

ഇവർ രണ്ടാഴ്ചത്തെ പരിശീലനക്ലാസിൽ പങ്കെടുക്കാനും കോടതി നിർദേശിച്ചു. വാഹനമോടിച്ചവർ പ്രായപൂർത്തിയാകത്തതിനാൽ ഇവർക്കെതിരെയുള്ള നടപടി  ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ പരിഗണനയിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top