06 December Tuesday

കുടുംബസഹായനിധി വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

സർവീസിലിരിക്കെ അന്തരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബസഹായനിധി ജില്ലാപഞ്ചായത്ത് അംഗം 
എ എസ് അനിൽകുമാർ വിതരണം ചെയ്യുന്നു


പറവൂർ
സർവീസിലിരിക്കെ അന്തരിച്ച വടക്കേക്കര പൊലീസ് എഎസ്ഐ  എം ജെ ആന്റണി, മുനമ്പം പൊലീസ് സബ്‌ ഇൻസ്പെക്ടർ സി ജെ ഉണ്ണി എന്നിവരുടെ കുടുംബസഹായനിധി വിതരണം ചെയ്തു.

കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും എറണാകുളം റൂറൽ ആൻഡ്‌ കൊച്ചി സിറ്റി പൊലീസും ചേർന്ന്‌ സമാഹരിച്ച തുകയാണ്‌ ജില്ലാപഞ്ചായത്ത്‌ അംഗം എ എസ് അനിൽകുമാർ മരിച്ചവരുടെ ആശ്രിതർക്ക് നൽകിയത്‌.കെപിഒഎ എറണാകുളം റൂറൽ കമ്മിറ്റി പ്രസിഡന്റ്‌ ടി ദിലീഷ് അധ്യക്ഷനായി. പൊലീസ് ഹൗസിങ്‌ സഹകരണസംഘത്തിൽനിന്ന് ആന്റണിയെടുത്ത 16 ലക്ഷം രൂപയുടെ വായ്പബാദ്ധ്യത അവസാനിപ്പിച്ച് വസ്തു ആധാരം കുടുംബാംഗങ്ങൾക്ക് കൈമാറി.

പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സിംന സന്തോഷ്, വൈസ് പ്രസിഡന്റ്‌ കെ എസ് സനീഷ്, കെപിഒഎ ജനറൽ സെക്രട്ടറി സി ആർ ബിജു, കെപിഎ ജനറൽ സെക്രട്ടറി കെ പി പ്രവീൺ, ചിറ്റാറ്റുകര പഞ്ചായത്ത്‌ അംഗം ഷെറീന ബഷീർ, എറണാകുളം ജില്ല പൊലീസ് വായ്പ സഹകരണസംഘം പ്രസിഡന്റ്‌ പി ജി അനിൽകുമാർ, കെപിഎ റൂറൽ സെക്രട്ടറി എം എം അജിത്‌കുമാർ, സി ഡി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top