21 October Wednesday

22 പഞ്ചായത്തുകളിൽ സംവരണ വാർഡുകളായി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020


കൊച്ചി
ജില്ലയിലെ 22 പഞ്ചായത്തുകളിലേക്കുള്ള സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കലക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിൽ കലക്‌ടറേറ്റിൽ നടന്നു. ജനറൽ വാർഡുകളായി തുടരുന്ന വാർഡുകളെല്ലാം വനിതാസംവരണ വാർഡുകളായി പരിഗണിച്ചാണ്‌ നറുക്കെടുപ്പ്‌ നടത്തിയത്‌. പട്ടികജാതി വനിതകൾക്കുള്ള സംവരണ വാർഡും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. 2010ലും 2015ലും പട്ടികജാതി സംവരണമുണ്ടായ വാർഡുകൾ ഒഴിവാക്കിയാണ് നറുക്കെടുപ്പ് നടത്തിയത്.

അംഗസംഖ്യ ഒറ്റയക്കമുള്ള തദ്ദേശസ്ഥാപനങ്ങളിൽ അധികം വന്ന വാർഡ് വനിതാ സംവരണ വാർഡായി പരിഗണിച്ചു. ജനറൽ വാർഡുകളിൽനിന്ന്‌ നറുക്കെടുപ്പിലൂടെയാണ് ഇത് തെരഞ്ഞെടുത്തത്. 2010ലും 2015ലും പട്ടികജാതി സംവരണ വാർഡുകളായിരുന്ന വാർഡുകളെ ഒഴിവാക്കിയാണ് പട്ടികജാതി പൊതുവിഭാഗ സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.

കടുങ്ങല്ലൂർ –- സ്ത്രീ സംവരണം–-1, 2, 4, 5, 7, 11, 14, 15, 18, 20. എസ്‌സി സ്ത്രീ സംവരണം–-3. എസ്‌സി–-13.
ഞാറക്കൽ–- സ്ത്രീ സംവരണം--–- 3, 4, 11, 12, 13, 14, 16. എസ്‌സി സ്ത്രീ സംവരണം–-2. എസ്‌സി –-15.
മൂക്കന്നൂർ–- സ്ത്രീ സംവരണം--–- 1, 4, 6, 8, 9, 10, 11. എസ്‌സി സംവരണം–-7.
കുഴുപ്പിള്ളി–- സ്ത്രീ സംവരണം--–- 3, 6, 7, 9, 10, 13. എസ്‌സി സ്ത്രീ സംവരണം–8. എസ്‌സി–5.
പള്ളിപ്പുറം–- സ്ത്രീ സംവരണം--–- 1, 3, 6, 10, 11, 12, 13, 15, 18, 19, 22. എസ്‌സി സ്ത്രീ സംവരണം–14. എസ്‌സി –9.
തുറവൂർ–- സ്ത്രീ സംവരണം--–- 1, 2, 3, 4, 7, 9, 11. എസ്‌സി–13.
എടവനക്കാട്‌ –- സ്ത്രീ സംവരണം--–- 2, 3, 11, 13, 14, 15. എസ്‌സി സ്ത്രീ –5,7. എസ്‌സി–1.
കറുകുറ്റി –- സ്ത്രീ സംവരണം--–- 2, 3, 6, 8, 11, 12, 13, 14, 17. എസ്‌സി–9.
കാഞ്ഞൂർ–- സ്ത്രീ സംവരണം–- 2, 7, 9, 11, 12,13, 14, 15. എസ്‌സി–10.
മലയാറ്റൂർ നീലീശ്വരം–- സ്ത്രീ സംവരണം--–- 3, 5, 6, 8, 10, 11, 12, 13, 17. എസ്‌സി –4.
ചേന്ദമംഗലം –- സ്ത്രീ സംവരണം--–- 1, 3, 4, 5, 8, 10, 12, 15, 16. എസ്‌സി–2.
കോട്ടുവള്ളി–-സ്ത്രീ സംവരണം–-4, 5, 8, 13, 15, 16, 17, 19, 20. എസ്‌സി സ്ത്രീ–-3, 7. എസ്‌സി–-9.
ഏഴിക്കര–-സ്ത്രീ സംവരണം–-2, 4, 9, 10, 11. എസ്‌സി സ്ത്രീ–-5, 13. എസ്‌സി–-8.
വടക്കേക്കര–-സ്ത്രീ സംവരണം–-1, 5, 6, 9, 10, 13, 14, 16, 17, 18. എസ്‌സി–-2.
ചിറ്റാറ്റുകര–സ്ത്രീ സംവരണം–-1, 2, 3, 4, 5, 14, 15, 16. എസ്‌സി -സ്ത്രീ 10, എസ്‌സി–-8.
കരുമാല്ലൂർ–-സ്ത്രീ സംവരണം–-6, 7, 12, 14, 15, 16, 18, 20. എസ്‌സി -സ്ത്രീ 8, 17. എസ്‌സി–- 9.
വരാപ്പുഴ–-സ്ത്രീ സംവരണം–-1, 3, 4, 7, 8, 11, 12, 16. എസ്‌സി–-14.
ആലങ്ങാട്‌–-സ്ത്രീ സംവരണം–- 1, 4, 5, 9, 11, 12, 15, 21, 20. എസ്‌സി -സ്ത്രീ–-13, 16. എസ്‌സി–-3.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top