14 December Saturday

കോളേജ‌് യൂണിയൻ തെരഞ്ഞെടുപ്പ‌് : തേവര എസ്‌എച്ചിൽ എസ‌്എഫ‌്ഐക്ക‌് വിജയം

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019


കൊച്ചി
തേവര സേക്രഡ‌് ഹാർട്ട‌് കോളേജ‌് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ‌്എഫ‌്ഐക്ക‌് ഉജ്വല വിജയം. സംസ്ഥാനത്ത‌് ഈ വർഷം ആദ്യം നടന്ന കോളേജ‌് യൂണിയൻ തെരഞ്ഞെടുപ്പിലാണ‌് എസ‌്എഫ‌്ഐ മിന്നും വിജയം സ്വന്തമാക്കിയത‌്. കെഎസ‌്‌യുവിന‌് ശക്തമായ ആധിപത്യമുള്ള കോളേജാണിത‌്. മത്സരം നടന്ന 14 സീറ്റിൽ 11 എണ്ണം നേടിയാണ‌് ചരിത്രനേട്ടം സ്വന്തമാക്കിയത‌്. കഴിഞ്ഞ വർഷം ‌കെഎസ‌്‌യു 13 സീറ്റിൽ വിജയിച്ചിരുന്നു.

ചെയർപേഴ‌്സണായി വൈഖരി വി പുരുഷനെയും ജനറൽ സെക്രട്ടറിയായി പി സീതാരാമനെയും തെരഞ്ഞെടുത്തു. കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ‌് ഒരു വനിത കോളേജ‌് യൂണിയൻ അധ്യക്ഷ സ്ഥാനത്തെത്തുന്നത‌്.

ഗായത്രി നായർ (വൈസ‌് ചെയർപേഴ‌്സൺ), ഹൃത്വിക‌് മനോജ‌് (മാഗസിൻ എഡിറ്റർ)‌, അലക്സ് വർഗ‌ീസ‌് (ആർട്സ് ക്ലബ് സെക്രട്ടറി)‌, എസ‌് മനു, സമീർ മുഹമ്മദ‌് (യുയുസി)‌, മേഘ രവീന്ദ്രൻ, അലീഷ എം സാബു (വനിതാ പ്രതിനിധി) എന്നിവരാണ‌് മറ്റു ഭാരവാഹികൾ. കോളേജിൽനിന്ന‌് തേവര ജങ‌്ഷനിലേക്ക‌് വിദ്യാർഥികൾ ആഹ്ലാദപ്രകടനം നടത്തി. എസ‌്എഫ‌്ഐ ജില്ലാ പ്രസിഡന്റ‌് അമൽ ജോ‌സ‌്, സെക്രട്ടറി സി എസ‌് അമൽ  എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top