23 September Saturday

എറണാകുളം ഗവ. മെഡിക്കൽ കോളേജ് 
യൂണിയൻ എസ്എഫ്ഐ പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023


കളമശേരി
ചരിത്രത്തിൽ ആദ്യമായി എറണാകുളം ഗവ‌. മെഡിക്കൽ കോളേജ് വിദ്യാർഥി യൂണിയൻ എസ്എഫ്ഐ പിടിച്ചെടുത്തു. പത്തിൽ 10 ജനറൽ സീറ്റും നേടിയാണ് വിജയം. പ്രധാന സീറ്റുകളിൽ എതിരില്ലാതെയാണ് വിജയിച്ചത്.

വി എസ് വിനയ് (ചെയർപേഴ്സൺ), എ അർച്ചന, ടി കെ ഫർഹാന ഷെറിൻ (വൈസ് ചെയർപേഴ്സൺമാർ), സൂര്യ എസ് സുനിൽ (ജനറൽ സെക്രട്ടറി), കെ സി മുഹമ്മദ് ജാസിം (ജോയിന്റ് സെക്രട്ടറി), അദ്വൈത മോഹൻ (ആർട്സ് സെക്രട്ടറി), രാജസൂര്യ ടി നായർ (സ്പോർട്സ് സെക്രട്ടറി), വൈഷ്ണവ് സന്തോഷ് (മാഗസിൻ എഡിറ്റർ), റഹ്മത്ത് ബഷീർ (യുയുസി യുജി), ഡോ. എസ് സ്വാതി (യുയുസി പിജി) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

എസ്എഫ്ഐയെ വിജയിപ്പിച്ച വിദ്യാർഥികളെ സംസ്ഥാന സെക്രട്ടറി പി എം ആർഷോ, ജില്ലാ സെക്രട്ടറി അർജുൻ ബാബു, ഭാരവാഹികളായ ജോജിഷ് ജോഷി, ആശിഷ് ആനന്ദ്, ടി എം അഘേന്ദ്ര എന്നിവർ അഭിവാദ്യം ചെയ്തു. വർഷങ്ങളായുള്ള അരാഷ്‌ട്രീയ കൂട്ടുകെട്ടിനെയാണ്‌ എസ്എഫ്‌ഐ പരാജയപ്പെടുത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top