30 May Saturday

പിവിഎസ്‌ ശുചീകരിക്കാൻ യുവത

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020


കൊച്ചി
കൊറോണ കെയർ സെന്ററായി ജില്ലാ ഭരണനേതൃത്വം ഏറ്റെടുത്ത കലൂരിലെ പിവിഎസ് ആശുപത്രി യുവജന സംഘടനാപ്രവർത്തകർ ചേർന്ന് ശുചീകരിച്ചു. ഡിവൈഎഫ്ഐ, എഐവൈഎഫ്, യൂത്ത് കോൺഗ്രസ്  പ്രവർത്തകർ സംയുക്തമായാണ് ആശുപത്രി വൃത്തിയാക്കിയത്. എട്ടു മാസമായി അടഞ്ഞുകിടക്കുകയായിരുന്നു ആശുപത്രി. 14 നിലകളും ജില്ലാ ഭരണനേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കഴുകി വൃത്തിയാക്കിയത്. ഡിവൈഎഫ്‌ഐയുടെ വനിതാ പ്രവർത്തകരും ശുചീകരണത്തിൽ പങ്കാളികളായി. പകൽ 11ന് ആരംഭിച്ച പ്രവർത്തനം രണ്ടോടെ പൂർത്തിയായി.


പ്രധാന വാർത്തകൾ
 Top