07 February Tuesday

ഒരുകെെ നോക്കി രക്ഷിതാക്കളും

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022


കൊച്ചി
‘ഇന്ത്യയിൽ ആദ്യമായി വിദ്യാഭ്യാസനയം രൂപീകരിച്ചത്‌ എന്നാണ്?’ ദേശീയ അധ്യാപക അവാർഡ്‌ ജേതാവ്‌ മാത്യു ചെറിയാന്റെ ചോദ്യത്തിന്‌ 1968 എന്ന ശരിയുത്തരവുമായി സദസ്സിൽനിന്ന്‌ ഒരാൾ എഴുന്നേറ്റു. ഉടൻതന്നെ സമ്മാനവുമെത്തി. ഡിപിഇപി ഉൾപ്പെടെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ടായി.

സ്‌റ്റെയ്‌പ്‌–-ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ഉദ്‌ഘാടനത്തിനുശേഷമാണ്‌ മാത്യു ചെറിയാൻ രക്ഷിതാക്കൾക്കായി ക്വിസ്‌ നടത്തിയത്‌. ഇന്ത്യയുടെയും കേരളത്തിന്റെയും വിദ്യാഭ്യാസചരിത്രവും സർക്കാരുകൾ സ്വീകരിച്ച നടപടികളും വിശദീകരിച്ചുകൊണ്ടാണ്‌ പരിപാടി മുന്നേറിയത്‌. വിദ്യാഭ്യാസരംഗത്ത്‌ സ്വകാര്യമൂലധനത്തിന്റെ കടന്നുവരവ്‌, വർഗീയ അജൻഡകളുടെ അടിച്ചേൽപ്പിക്കൽ, കേരളം ഉയർത്തുന്ന ബദൽ സാധ്യതകൾ, ചെറുത്തുനിൽപ്പുകൾ, വിദ്യാഭ്യാസരംഗത്ത്‌ കേരളം കൈവരിച്ച മുന്നേറ്റം തുടങ്ങിയവ വിശദീകരിച്ചും ഇടയ്‌ക്ക്‌ ചോദ്യങ്ങൾ ചോദിച്ചുമാണ്‌ പരിപാടി മുന്നേറിയത്‌. ശരിയുത്തരം പറഞ്ഞവർക്ക്‌ സമ്മാനവും നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top