30 November Tuesday

ക്ഷേത്രത്തിൽ കാട്ടാനശല്യമെന്ന്‌ പരാതി

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021


കോതമംഗലം
ഭൂതത്താൻകെട്ട് ഡാമിനുസമീപം ശ്രീ ദുർഗ ഭദ്രകാളി ക്ഷേത്രത്തിൽ വന്യജീവികളുടെ ശല്യം രൂക്ഷമാണെന്ന്‌ ചൂണ്ടിക്കാട്ടി ക്ഷേത്ര ഭാരവാഹികൾ വനംവകുപ്പ്‌ അധികൃതർക്ക്‌ പരാതി നൽകി.

കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ആക്രമണം പതിവായതിനാൽ പൂജ നടത്താൻകഴിയാത്ത അവസ്ഥയാണെന്ന്  ഭാരവാഹികൾ പറഞ്ഞു. ഫോറസ്റ്റ് ചെക്ക് പോസ്റ്റിനുസമീപമുള്ള ക്ഷേത്രമാണിത്‌. കാട്ടാനകൾ ദിവസവും രാത്രിയിലെത്തി ക്ഷേത്രത്തിൽ നാശനഷ്ടം വരുത്തിയിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ അലംഭാവം തുടരുകയാണെന്ന്‌ നാട്ടുകാർ പറയുന്നു. ക്ഷേത്രത്തിലെ കമ്പിവേലി പൊളിച്ചെത്തുന്ന കാട്ടാനകൾ രണ്ടരലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിയെന്ന്‌ പരാതിയിൽ പറയുന്നു. പലതവണ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്ന് പിണ്ടിമന പഞ്ചായത്ത്‌ അംഗം ബിജു പി നായർ പറഞ്ഞു. കാട്ടാനശല്യത്തിൽനിന്ന് ക്ഷേത്രത്തെ സംരക്ഷിക്കാൻ വനപാലകർക്ക് നിർദേശം നൽകിയതായി ആന്റണി ജോൺ എംഎൽഎ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top