30 November Tuesday

പൊക്കാളി പാടത്തേക്ക്‌ ഇറങ്ങാൻ വിദ്യാർഥികളും

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021


ആലങ്ങാട്
കോട്ടുവള്ളി പഞ്ചായത്തിലെ പൊക്കാളി കൃഷിയിൽ കർഷകരെ സഹായിക്കാൻ വിദ്യാർഥികളും. കളത്തുംപടി പാടശേഖരത്തിലാണ് കൂനമ്മാവ് സെന്റ്‌ ജോസഫ് ബോയ്സ് ഹോമിലെ വിദ്യാർഥികളെത്തിയത്. പൊക്കാളി പാടശേഖരങ്ങളിൽ കൊയ്ത്ത് പുരോഗമിക്കുകയാണ്. കൊയ്ത്തിന് തൊഴിലാളികളെ കിട്ടാൻ ബുദ്ധിമുട്ടുന്ന കർഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ബോയ്സ് ഹോസ്റ്റൽ ഡയറക്റ്റർ ഫാ. സംഗീത് ജോസഫും വിദ്യാർഥികളും പാടത്തേക്കിറങ്ങുന്നത്‌. പഠനശേഷമുള്ള ഒഴിവുസമയമാണ്‌ വിദ്യാർഥികൾ പാടങ്ങളിൽ ചെലവഴിക്കുക. നെല്ല് കൊയ്തുകൊടുക്കുകയും കൊയ്ത കറ്റകൾ ചെറുവഞ്ചിയിൽ കരയിലെത്തിച്ചുകൊടുക്കുകയും ചെയ്യും. കർഷകർക്ക് ഏറെ സഹായകരമായ പ്രവർത്തനമാണ്‌ വിദ്യാർഥികൾ നടത്തുന്നതെന്ന്‌ കളത്തുംപടി പാടശേഖര സമിതി സെക്രട്ടറി കെ ആർ സിറിയക് പറഞ്ഞു. ബോയിസ് ഹോസ്റ്റലിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ കൈതാരത്ത് 10 ഏക്കറിൽ പൊക്കാളിക്കൃഷി ചെയ്യുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top