09 December Friday

എംഡിഎംഎയുമായി 
ബസ് കണ്ടക്ടർമാർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022


ആലുവ
ആലുവ സ്വകാര്യ ബസ് സ്‌റ്റാൻഡിൽ എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ട്‌ കണ്ടക്ടർമാരെ അറസ്‌റ്റ്‌ ചെയ്‌തു. ആലുവ പുളിഞ്ചോട് സ്വദേശി അബ്ദുള്‍ നിയാസ് (26), ഏലൂര്‍ സ്വദേശി നിസാം (23) എന്നിവരെയാണ് ആലുവ എക്‌സൈസ് സിഐ മുഹമ്മദ് ഹാരിഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരിൽനിന്ന്‌ 1.83 മില്ലിഗ്രാം എംഡിഎംഎ  പിടിച്ചെടുത്തു. ബസ് സ്റ്റാൻഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍നിന്നാണ് കണ്ടക്ടർമാരെ ലഹരിമരുന്നുമായി പിടികൂടിയത്‌. ഇരുവരും ബസിലെ താൽക്കാലിക ജീവനക്കാരാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top