കൊച്ചി
ലഹരിനിർമാർജനം ലക്ഷ്യമിട്ടുള്ള ക്യാമ്പയിനിന്റെ ഭാഗമായി കാനഡയിൽനിന്നുള്ള പ്രതിനിധിസംഘം തേവര എസ്‌എച്ച് കോളേജ് സന്ദർശിച്ചു. ലഹരിനിർമാർജനത്തിന് സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിക്കുന്ന ലൈഫ് ഗാർഡ് ഡിജിറ്റൽ ഹെൽത്ത് കമ്പനി പ്രതിനിധികളാണ് കോളേജ് സന്ദർശിച്ചത്.
കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജെഫ് ഹാർഡി, ചീഫ് അഡ്മിനിസ്ട്രേഷൻ ഓഫീസർ ഫെൻ ഹാർഡി, ചീഫ് സയന്റിഫിക് ഓഫീസർ ഡോ. ചന്ദന ഉണ്ണിത്താൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. വിവിധ നോഡൽ ഏജൻസികളെ ഏകോപിപ്പിച്ച് സ്കൂളുകളിലും കോളേജുകളിലും ലഹരിക്കെതിരെ ഡിജിറ്റൽ സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കാമെന്നതുസംബന്ധിച്ച് സംഘം ചർച്ച നടത്തി.
കോളേജ് പ്രിൻസിപ്പൽ ഫാ. ജോസ് ജോൺ, എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ഫാ. ജോസഫ് കുസുമാലയം, ഫാ. ആന്റണി മാടവനക്കാട്, ബാബു ജോസഫ്, ഇഗ്‌നേഷ്യസ് എബ്രഹാം, ഡോ. അരവിന്ദ് നായർ, വി വി ബിജു, സുജിത് നാരായണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. യുഎന്നിലും ലോക ആരോഗ്യ സംഘടനയിലും അവതരിപ്പിച്ച ഈ ആശയം കലക്ടർ രേണു രാജുമായും സംഘം ചർച്ച ചെയ്‌തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..