20 October Tuesday

കാർഷിക ബിൽ തൊഴിലാളികൾക്കുള്ള മരണ വാറന്റ്‌: കെഎസ്‌‌കെടിയു

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020


കൊച്ചി
കർഷകർക്കും കർഷകത്തൊഴിലാളികൾക്കും മരണവാറന്റ്‌ ഒരുക്കുന്ന കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ ബില്ലിനെതിരെ കെഎസ്‌‌കെടിയു ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ബിൽ പാസായതായി ഏകപക്ഷീയമായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച അംഗങ്ങളെ പുറത്താക്കുകയാണ് സർക്കാർ ചെയ്തത്. കാർഷിക മേഖലയെ കോർപറേറ്റ് അനുകൂലമാക്കി മാറ്റിയെടുക്കുന്നതിന് നിയമപരമായ അവകാശമാണ്‌ സർക്കാർ ഇതുവഴി നേടിയത്‌. ബില്ലിലെ നിബന്ധനകൾ കാർഷിക മേഖലയിലെ കർഷകത്തൊഴിലാളികളെയും ദുർബല ജനവിഭാഗങ്ങളെയും ദുരിതത്തിലേക്ക് നയിക്കും. കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നടപടിക്കെതിരെ ഒക്ടോബർ രണ്ടിന്‌‌ രാവിലെ പത്തിന്‌ സമരജ്വാല സംഘടിപ്പിക്കും.

പ്രതിഷേധ പരിപാടി വിജയിപ്പിക്കണമെന്ന്‌  ജില്ലാ എക്സിക്യൂട്ടീവ് അഭ്യർഥിച്ചു. ജില്ലാ പ്രസിഡന്റ്‌ എം കെ മോഹനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി ബി ദേവദർശനൻ റിപ്പോർട്ട് അവതരിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top