20 October Tuesday

കാർ 30 അടി താഴ്‌ചയിലേക്ക്‌ വീണു; യാത്രക്കാർ രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020


ആലുവ
യുവാവും മകനും സഞ്ചരിച്ചിരുന്ന കാര്‍ മുപ്പതടി താഴ്ചയിലേക്ക് വീണു. ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു.
ദേശീയപാതയില്‍ ആലുവ പുളിഞ്ചോട് കവലയില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ്‌ അപകടം. വേങ്ങൂര്‍ മണിയങ്ങാട്ട് വീട്ടില്‍ ബൈജു (45), മകന്‍ അലന്‍ (13) എന്നിവരാണ് കാറിലുണ്ടായിരുന്നത്.

ചേര്‍ത്തലയില്‍നിന്ന് വേങ്ങൂരിലെ വീട്ടിലേക്ക് വരികയായിരുന്നു. വലതുവശം ചേർന്ന് വേഗത്തില്‍ വന്ന ഇരുചക്രവാഹനത്തെ ഇടിക്കാതാരിക്കാനായി ഇടത്തേക്ക് വെട്ടിച്ചപ്പോള്‍ ദേശീയപാതയില്‍നിന്ന് താഴേക്ക്‌ പതിക്കുകയായിരുന്നു. ദേശീയപാതയ്ക്ക് കുറുകെ പോകുന്ന തോട്ടിലേക്കാണ് കാര്‍ വീണത്. തോട്ടില്‍ വെള്ളമുണ്ടായിരുന്നില്ല. സീറ്റ് ബെല്‍റ്റ് ഇട്ടതിനാൽ ഇരുവര്‍ക്കും പരിക്കുണ്ടായിരുന്നില്ല. കാര്‍ തകര്‍ന്നു. നിസാര പരിക്കേറ്റ ഇരുവരെയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് അയച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top