പറവൂർ
ദേശീയപാത 66ന്റെ ഭാഗമായി ഇടപ്പള്ളി–-മൂത്തകുന്നം റീച്ചിലെ റോഡ് നിർമാണം മഴക്കാലത്തിനുശേഷം തുടങ്ങും. സാമ്പിൾ പരിശോധനയായി കൂനമ്മാവ് കാവിൽനടയിൽ കുറച്ചുഭാഗം മെറ്റലും കരിങ്കൽപ്പൊടിയും ചേർത്ത് ജിഎസ്ബി (ഗാൾസ് സബ് ബേസ്) ലെയർ ഇട്ടു. മഴയ്ക്കുമുമ്പ് പ്രധാന പാലങ്ങളുടെ പൈലിങ് പൂർത്തിയാക്കാനാണ് ശ്രമം.
കോട്ടപ്പുറം–-വലിയപണിക്കൻതുരുത്ത്, വലിയപണിക്കൻതുരുത്ത്–-മൂത്തകുന്നം പാലങ്ങളുടെ ചില തൂണുകളുടെ നിർമാണം നടക്കുന്നുണ്ട്. കരാർ ഏറ്റെടുത്ത ഓറിയന്റൽ സ്ട്രക്ചറൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ അഞ്ഞൂറിൽപ്പരം നിർമാണത്തൊഴിലാളികളും ഇരുനൂറിൽപ്പരം ഉദ്യോഗസ്ഥരും മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. നിർമാണത്തിന് കൂടുതൽ ഉപകരണങ്ങളും വാഹനങ്ങളും എത്തിച്ചിട്ടുണ്ട്. മഴക്കാലത്ത് എടയാറിലെ ക്യാമ്പിൽ ഗർഡറുകൾ നിർമിക്കുന്ന പ്രവർത്തനങ്ങളാണ് പ്രധാനമായി നടത്തുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..