കൊച്ചി
ബിഹാർസ്വദേശികളായ സഹോദരങ്ങൾ വിക്രംകുമാറും അഭിഷേക്‌കുമാറും തിങ്കളാഴ്‌ച സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയത് അത്യാഹ്ലാദത്തോടെയാണ്. അടുത്തവർഷത്തേക്കുള്ള പാഠപുസ്‌തകങ്ങൾക്കൊപ്പം 10 കിലോ അരിയും കൈയിലുണ്ടായിരുന്നു. എളമക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയാണ് വിക്രം. അഭിഷേക് രണ്ടാംക്ലാസിൽ പഠിക്കുന്നു. അച്ഛൻ മിഥിലേഷ് കുമാർ അഞ്ചുവർഷമായി എളമക്കരയിൽ സ്വകാര്യകമ്പനി ജീവനക്കാരനാണ്. കഴിഞ്ഞവർഷമാണ് മക്കളെ നാട്ടിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നത്.
എളമക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ 150 അതിഥിക്കുട്ടികൾ ഉൾപ്പെടെ 625 കുട്ടിൾക്കാണ് അരി വിതരണം ചെയ്തത്. പ്രീ പ്രൈമറിമുതൽ എട്ടാംക്ലാസുവരെയുള്ള വിദ്യാർഥികൾക്കാണ് അരി നൽകുന്നത്. 14 ഉപജില്ലകളിലെ 934 സ്കൂളുകളിലായി 1, 93,469 ഗുണഭോക്താക്കളുണ്ട്. 31നകം വിതരണം പൂർത്തിയാക്കാൻ സ്‌കൂളുകൾക്ക് ഡിഡിഇ നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾക്കോ രക്ഷിതാക്കൾക്കോ അരി വാങ്ങാമെന്നും ഡിടിഇ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..