04 June Sunday

മണ്ണൂർ പോഞ്ഞാശേരി റോഡ്‌ 
പുനർനിർമാണത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

മണ്ണൂർ–പോഞ്ഞാശേരി റോഡിന്റെ പുനർനിർമാണ പുരോഗതി പി വി ശ്രീനിജിൻ എംഎൽഎ വിലയിരുത്തുന്നു


കോലഞ്ചേരി
മണ്ണൂർ–-പോഞ്ഞാശേരി റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം. മണ്ണൂർമുതൽ പോഞ്ഞാശേരിവരെ 11 കിലോമീറ്ററാണ് പുനർനിർമിക്കുന്നത്. ഇതിനായി കിഫ്ബിയിൽനിന്ന് നേരത്തേ 10 കോടി രൂപ അനുവദിച്ചിരുന്നു.

സാങ്കേതികപ്രശ്നങ്ങളിൽ പുനരുദ്ധാരണപ്രവർത്തനങ്ങൾ നീണ്ടതോടെ പി വി ശ്രീനിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ സർക്കാർവകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ നീക്കത്തിനൊടുവിലാണ് റോഡ് പുനർനിർമാണം ആരംഭിച്ചത്. കുന്നത്തുനാട്, പെരുമ്പാവൂർ നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡിലെ മണ്ണൂർ ജങ്‌ഷൻമുതൽ ഒരുകിലോമീറ്റർ ബിഎം നിലവാരത്തിലും ബാക്കിഭാഗം ബിസി നിലവാരത്തിലുമാണ് പുനർനിർമിക്കുന്നത്. ഒമ്പതുമാസംകൊണ്ട് പുനർനിർമാണം പൂർത്തിയാകും. ആദ്യ ഒരു കിലോമീറ്റർ ഈയാഴ്ചതന്നെ പൂർത്തിയാകുമെന്നും എംഎൽഎ പറഞ്ഞു. 

കെആർഎഫ്ബി മൂവാറ്റുപുഴ, ഇടുക്കി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർക്കാണ് പ്രവർത്തനങ്ങളുടെ മേൽനോട്ടം. നിർമാണമാരംഭിച്ച റോഡ് പി വി ശ്രീനിജിൻ എംഎൽഎ സന്ദർശിച്ച് പുരോഗതി വിലയിരുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top