30 May Saturday

ലോക്ക്ഡൗണ്‍ ലംഘനം: 127 കേസ്‌ രജിസ്‌റ്റർ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020


കൊച്ചി
ലോക്ക്ഡൗൺ ലംഘനം നടത്തുന്നവർക്കെതിരെ പൊലീസ് ചുമത്തുന്ന കടുത്ത നടപടികൾ തുടർന്നതോടെ കേസുകളുടെ എണ്ണത്തിലും കുറവ്. ജില്ലയിൽ വെള്ളിയാഴ്ച 179 കേസ്‌ രജിസ്റ്റർ ചെയ്തിരുന്നു. ശനിയാഴ്ച ഇത് 127 കേസായി കുറഞ്ഞു. 121 പേരെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. 81 വാഹനം പിടിച്ചെടുത്തു. എറണാകുളം സിറ്റിയിൽ 46 കേസ്‌ രജിസ്റ്റർ ചെയ്തു. 48 പേരെ അറസ്റ്റ് ചെയ്യുകയും 32 വാഹനം പിടിച്ചെടുക്കുകയും ചെയ്തു. എറണാകുളം റൂറലിൽ 81 കേസെടുത്തു. ഇതിൽ 73 പേർ അറസ്റ്റിലായി. 49 വാഹനം പിടിച്ചെടുത്തു.

ഡ്രോൺ പരിശോധന
പറവൂർ
കൂട്ടംകൂടുന്നവരെയും അനാവശ്യമായി പുറത്തിറങ്ങുന്നവരെയും നിരീക്ഷിക്കാൻ പൊലീസ് പറവൂരിൽ ഡ്രോൺ ഉപയോഗിച്ചുതുടങ്ങി. നഗരത്തിലും സമീപപ്രദേശങ്ങളിലും ഏഴു കിലോമീറ്റർ ചുറ്റളവിനുള്ളിൽ നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി നടപടിയെടുക്കും. ഡ്രോണിൽനിന്നുള്ള ദൃശ്യങ്ങൾ ഉടൻ പൊലീസിന്‌ ലഭ്യമാകുന്നതരത്തിലാണ്‌ സജ്ജീകരണം.


പ്രധാന വാർത്തകൾ
 Top