04 June Thursday

സിപിഐ എം ജില്ലാ പാര്‍ടി സ്കൂള്‍ ഇന്നു സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Friday Feb 28, 2020


കൊച്ചി
സിപിഐ എം 12 ഏരിയ കമ്മിറ്റികളിലെ അംഗങ്ങൾക്കും ലോക്കൽ സെക്രട്ടറിമാർക്കുമായി എറണാകുളം അധ്യാപകഭവനിൽ നടത്തുന്ന ജില്ലാ പാർടി സ്കൂൾ വെള്ളിയാഴ്ച സമാപിക്കും.

   പാർടി സ്കൂളിന്റെ രണ്ടാംദിനം  ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് അഡ്വ. പുഷ്പാദാസ് ക്ലാസെടുത്തു. ഇന്ത്യയുടെ സാമൂഹ്യചരിത്രം എന്ന വിഷയത്തിൽ എൻ സി മോഹനനും പാർടി പരിപാടിയെക്കുറിച്ച് സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനനും ക്ലാസെടുത്തു. സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ച് എം സ്വരാജ് എംഎൽഎയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയെക്കുറിച്ച് ടി വി അനിതയും ക്ലാസെടുത്തു. എം കെ അബി, കൽപ്പനാ ദത്ത്, പി വി ലൂയിസ്, കെ എൻ രാധാകൃഷ്ണൻ, മായാദേവി എന്നിവർ വിവിധ ക്ലാസുകളിൽ  അധ്യക്ഷരായി. ജോൺ ഫെർണാണ്ടസ് എംഎൽഎ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top