ആലുവ
കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് ആലുവ ഏരിയ കമ്മിറ്റി കാരോത്തുകുഴി അൻസാർ ലെയ്‌നിൽ ആരംഭിച്ച സൗജന്യ ഫിസിയോ തെറാപ്പി സെന്റർ ശനിമുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രസിഡന്റ് വി സലിം, സെക്രട്ടറി കെ ജെ ഐസക് എന്നിവർ അറിയിച്ചു. ഫിസിയോതെറാപ്പി സെന്റർ ശനി പകൽ 10.30ന് കനിവ് ജില്ലാ പ്രസിഡന്റ് സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യും.
കനിവിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ഫിസിയോതെറാപ്പി സെന്ററാണ് ആലുവയിലേത്. ചെങ്ങമനാട് സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടത്തിലാണ് ആദ്യ സെന്റർ ആരംഭിച്ചത്. പരിശീലനം ലഭിച്ച 100 വളന്റിയേഴ്സ്, നഴ്സുമാർ, തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, ഡോക്ടർമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..