ആലുവ
എകെപിസിടിഎ ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസ് നിയമങ്ങളെക്കുറിച്ച് പ്രഭാഷണം സംഘടിപ്പിച്ചു. ആലുവ യുസി കോളേജിൽ നടന്ന പരിപാടിയിൽ സംസ്ഥാന സർവീസ് സെൽ ജോയിന്റ് കൺവീനർ ഡോ. ആർ വി സുഷമരാജ് ക്ലാസെടുത്തു.
വനിതാ കമ്മിറ്റിയുടെ പ്രവർത്തനം എംജി സർവകലാശാല മുൻ മേഖലാ സെക്രട്ടറി ഡോ. വി പി മർക്കോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഷാജിത മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വനിതാ കൺവീനർ ഡോ. കെ ആർ സീജ, മേഖലാ കൺവീനർ ബിൻഷ ബാബു, ജില്ലാ സെക്രട്ടറി ഡോ. എ യു അരുൺ, ആർ രശ്മി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..