24 November Tuesday

കോവിഡ് മരുന്ന്‌ : കൊച്ചിയിലെ കമ്പനിക്ക്‌ പരീക്ഷണാനുമതി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020


കൊച്ചി
കോവിഡ് ചികിത്സയിൽ പ്രതീക്ഷ നൽകി കൊച്ചിയിലെ പിഎൻബി വെസ്പർ ലൈഫ് സയൻസ് എന്ന കമ്പനിക്ക്‌ രണ്ടാംഘട്ട ക്ലിനിക്കൽ മരുന്നു പരീക്ഷണത്തിന് അനുമതി. കമ്പനിയുടെ പിഎൻബി 001 എന്ന മരുന്നിന്റെ രണ്ടാംഘട്ട പരീക്ഷണത്തിനാണ്‌ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതിയായത്‌. 60 ദിവസത്തിനുള്ളിൽ രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ കമ്പനി അധികൃതർ പറഞ്ഞു.

എഴുപത്തിനാലുപേരിൽ ആദ്യഘട്ട പരീക്ഷണം നടത്തി. പുണെ ബിഎംജി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള, നിലവിൽ ഓക്‌സിജന്റെ സഹായത്തോടെ കഴിയുന്ന 40 പേരിലാണ് രണ്ടും മൂന്നും ഘട്ടങ്ങളിലെ മരുന്ന് പരീക്ഷണം. സമാന്തര പരീക്ഷണങ്ങൾ കമ്പനിയുടെ നേതൃത്വത്തിൽ യുകെയിലും പുരോഗമിക്കുന്നുണ്ട്.

വിജയിച്ചാൽ ലോകത്തിലാദ്യം
രണ്ടാംഘട്ട ക്ലിനിക്കൽ മരുന്ന്‌ പരീക്ഷണം വിജയിച്ചാൽ ലോകത്ത്‌ ആദ്യമായി കോവിഡിനെതിരായ മരുന്ന് ഇന്ത്യയിൽനിന്നാകും. പിഎൻബി 001 മറ്റു മരുന്നുകളേക്കാൾ ഫലപ്രദമാണെന്ന്‌ ആദ്യഘട്ട പരീക്ഷണങ്ങളിൽനിന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. രോഗികളിലെ പരീക്ഷണം വിജയിച്ചാൽ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദനമാരംഭിക്കും. പല മുൻനിര കമ്പനികളും മരുന്നിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌, ചർച്ചകൾ പുരോഗമിക്കുന്നുണ്ട്‌. യുകെയിലും കമ്പനിയുടെ നേതൃത്വത്തിൽ സമാന്തര പരീക്ഷണങ്ങൾ പുരോഗമിക്കുന്നുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top