08 December Thursday

പികെഎസ്‌ ജാഥയ്‌ക്ക്‌ ജില്ലയിൽ 
ഉജ്വല വരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022


കൊച്ചി
ഭൂമി, വീട്‌, മെച്ചപ്പെട്ട വിദ്യാഭ്യാസം, സ്വകാര്യമേഖലയിൽ തൊഴിൽസംവരണം എന്നിവയ്‌ക്കുള്ള പോരാട്ടവിളംബരമായി പട്ടികജാതി ക്ഷേമസമിതി (പികെഎസ്‌) നടത്തുന്ന സംസ്ഥാന പ്രചാരണജാഥയ്‌ക്ക്‌ ജില്ലയിൽ നിറഞ്ഞ വരവേൽപ്പ്‌. സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ്‌ ക്യാപ്‌റ്റനായ ജാഥ മൂവാറ്റുപുഴയിൽനിന്നാണ്‌ പര്യടനം ആരംഭിച്ചത്‌. കോതമംഗലം, പെരുമ്പാവൂർ, അങ്കമാലി, പറവൂർ, ചെറായി, കളമശേരി എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട്‌ പാലാരിവട്ടത്ത്‌ സമാപിച്ചു.

വൈസ്‌ ക്യാപ്‌റ്റൻ വണ്ടിത്തടം മധു, ജാഥാ മാനേജർ വി ആർ ശാലിനി, എസ്‌ അജയകുമാർ, കെ ശാന്തകുമാരി എംഎൽഎ, സി കെ ഗിരിജ, പികെഎസ്‌ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി പി ഒ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ്‌ എം കെ ശിവരാജൻ, സെക്രട്ടറി കെ കെ സുരേഷ്‌ബാബു, വൈസ്‌ പ്രസിഡന്റ്‌ വി കെ അയ്യപ്പൻ എന്നിവർ സ്വീകരണകേന്ദ്രങ്ങളിൽ സംസാരിച്ചു.

മൂവാറ്റുപുഴയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. നെഹ്‌റു പാർക്കിൽ ചേർന്ന യോഗത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ അധ്യക്ഷനായി.പെരുമ്പാവൂരിൽ പികെഎസ് ഏരിയ പ്രസിഡന്റ് ഡോ. സി വി ഹരീഷ് കുമാർ, പറവൂരിൽ സ്വാഗതസംഘം ചെയർമാൻ കെ ഡി വേണുഗോപാൽ, അങ്കമാലിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം പി പത്രോസ്‌, കോതമംഗലത്ത്‌ പികെഎസ്‌ ഏരിയ പ്രസിഡന്റ്‌ പി ആർ വിനോദ്‌, ചെറായിയിൽ പികെഎസ്‌ ഏരിയ പ്രസിഡന്റ്‌ കെ കെ ബാബു,  കളമശേരിയിൽ പികെഎസ്‌ ആലുവ ഏരിയ സെക്രട്ടറി എം എ രജീഷ്‌, പാലാരിവട്ടത്ത്‌ സിപിഐ എം ലോക്കൽ സെക്രട്ടറി പി എസ്‌ സതീഷ്‌ എന്നിവർ അധ്യക്ഷരായി. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പാലാരിവട്ടത്തും സംസ്ഥാന കമ്മിറ്റി അംഗം എസ്‌ ശർമ പറവൂരിലും സംസാരിച്ചു.

ചൊവ്വ രാവിലെ ഒമ്പതിന്‌ പള്ളിക്കരയിൽനിന്ന്‌ പര്യടനം ആരംഭിക്കും. തുടർന്ന്‌ തൃപ്പൂണിത്തുറ, പള്ളുരുത്തി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top