10 October Thursday

"നോട്ട്‌സ്‌ ഫ്രം ദി അനദർ ഷോർ'
 കലാപ്രദർശനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024


കൊച്ചി
ഷഫീന യൂസഫലിയുടെ നേതൃത്വത്തിലുള്ള റിസ്ഖ് ആർട്ട് ഇനീഷ്യേറ്റീവ്‌, അബുദാബി സാംസ്കാരികവകുപ്പ്‌ എന്നിവയുമായി ചേർന്ന്‌ കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ചിത്രപ്രദർശനം ‘നോട്ട്‌സ്‌ ഫ്രം ദി അനദർ ഷോർ’ ദർബാർ ഹാൾ ഗ്യാലറിയിൽ തുടങ്ങി. വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ആഗസ്‌ത്‌ 18 വരെയാണ് പ്രദർശനം.

കലാകാരന്മാർക്ക് ആഗോളവേദിയൊരുക്കുന്ന റിസ്ഖ് ആർട്ട് ഇനീഷ്യേറ്റീവ്‌ കേരളത്തിലെ കലാകാരന്മാർക്കും മികച്ച അവസരമാണ്‌ ഒരുക്കുന്നതെന്ന്‌ പി രാജീവ് പറഞ്ഞു. കലാപ്രദർശനം ആഗോള കലാമേളയായി മാറുമെന്ന് വീഡിയോസന്ദേശത്തിൽ സാംസ്കാരികമന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ നേർസാക്ഷ്യമാണ് പ്രദർശനമെന്ന് മുഖ്യാതിഥിയായ പ്രമുഖ വ്യവസായി എം എ യൂസഫലി പറഞ്ഞു. ഇന്തോ–-അറബ് സാംസ്കാരിക കൈമാറ്റത്തിന്റെ വേദിയാണിതെന്നും കേരളത്തിലെയും അറബ്നാടുകളിലെയും കലാകാരന്മാർക്ക് പ്രോത്സാഹനമാകുമെന്നും റിസ്ഖ്‌ ആർട്ട് ഇനീഷ്യേറ്റീവ് സ്ഥാപകയും എം എ യൂസഫലിയുടെ മകളുമായ ഷഫീന യൂസഫലി പറഞ്ഞു. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി.

കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, സെക്രട്ടറി എൻ ബാലമുരളി കൃഷ്ണൻ, അബുദാബി ആർട്ട് ഡയറക്ടർ ദിയാല നസീബ്, റിസ്ഖ് ആർട്ട് ഇനീഷ്യേറ്റീവ് ക്രിയേറ്റീവ് ഡയറക്ടർ മീന വാരി, കോ–-ഓർഡിനേറ്റർ എസ്‌ മാളവിക എന്നിവർ പങ്കെടുത്തു. യുഎഇയിൽനിന്നുള്ള കലാകാരന്മാരും സന്നിഹിതരായി.
സമകാലിക അറബ് കലാകാരന്മാരായ ഹാഷൽ അൽ ലംകി, അൽമഹാ ജറള, സാമോ ഷെലാബി, ലത്തീഫ സയീദ് എന്നിവരുടെ സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. പകൽ 11 മുതൽ രാത്രി ഏഴുവരെയാണ്‌ പ്രദർശനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top