14 August Friday

ബിഎസ്‌എൻഎൽ ജീവനക്കാർ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020


കൊച്ചി
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ബിഎസ്‌എൻഎൽ എംപ്ലോയീസ്‌ യൂണിയൻ എറണാകുളം ടെലികോം ജില്ലയിൽ അഞ്ചിടങ്ങളിൽ ധർണ നടത്തി.  ബിഎസ്‌എൻഎലിന്‌ സ്പെക്ട്രം ലഭിക്കുന്നതിലെ തടസ്സങ്ങൾ നീക്കുക, ജീവനക്കാർക്ക് ശമ്പളം യഥാസമയം നൽകുക, വിആർഎസിനുശേഷമുള്ള ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, പുനരുജ്ജീവന പാക്കേജിലെ ഒത്തുതീർപ്പുവ്യവസ്ഥകൾ പാലിക്കുക, കരാർ ജീവനക്കാരുടെ ശമ്പളകുടിശ്ശിക ഉടൻ നൽകുക, ബിഎസ്‌എൻഎലിനെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ ഉന്നയിച്ചത്‌.

എറണാകുളം പിജിഎംടി ഓഫീസിനുമുമ്പിൽ ധർണ പി എസ് പീതാംബരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ്‌ പ്രസിഡന്റ് പി എസ്‌ സുരേന്ദ്രൻ അധ്യക്ഷനായി. തൊടുപുഴയിൽ യൂണിയൻ സർക്കിൾ അസിസ്‌റ്റന്റ്‌ സെക്രട്ടറി കെ മോഹനൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കെ എൻ രാധാകൃഷ്ണൻ അധ്യക്ഷനായി.  കോതമംഗലത്ത് സിഐടിയു ഏരിയ ജോയിന്റ്‌ സെക്രട്ടറി സി പി എസ്‌ ബാലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ്‌ പ്രസിഡന്റ് എം ജെ തങ്കച്ചൻ അധ്യക്ഷനായി. പെരുമ്പാവൂരിൽ യൂണിയൻ ജില്ലാ അസിസ്‌റ്റന്റ്‌ സെക്രട്ടറി പി കെ മത്തായി ഉദ്ഘാടനം ചെയ്തു. ജി സുരേന്ദ്രൻ അധ്യക്ഷനായി. അങ്കമാലിയിൽ യൂണിയൻ ജില്ലാ ഓർഗനൈസിങ് സെക്രട്ടറി എ കെ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ്‌ കെ വി പൗലോസ് അധ്യക്ഷനായി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top