08 August Saturday

കെഎസ്‌ആർടിസി റിലേ സർവീസ്‌ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020


കൊച്ചി
എറണാകുളം–-ആലപ്പുഴ, എറണാകുളം–-തൃശൂർ റൂട്ടുകളിൽ കെഎസ്‌ആർടിസി റിലേ സർവീസ്‌ ആരംഭിച്ചു.  എറണാകുളം ഡിപ്പോയിൽനിന്ന്‌ നാലു ബസുകളാണ്‌ ഒരുമണിക്കൂർ ഇടവിട്ട്‌ ഓടുന്നത്‌. രണ്ടെണ്ണം വീതം ആലപ്പുഴയ്‌ക്കും തൃശൂരിനുമാണ്‌. രാവിലെ അഞ്ചുമുതൽ രാത്രി ഒമ്പതുവരെയാണ്‌ സർവീസ്‌. ആലപ്പുഴ, തൃശൂർ  സ്‌റ്റേഷനുകളിൽനിന്ന്‌ മറ്റ്‌ സ്ഥലങ്ങളിലേക്ക്‌ കണക്‌ഷൻ ബസുകളുണ്ടാകും. കൃത്യമായ ഇടവേളകളിൽ ബസുകൾ അണുനശീകരണം നടത്തുന്നുണ്ട്‌. നിലവിൽ സമീപജില്ലകളിലേക്കുള്ള സർവീസുകൾക്കുപുറമെയാണ്‌ റിലേ സർവീസുകൾ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top