03 July Sunday

എൻജിഒ യൂണിയൻ ജില്ലാ മാർച്ചും ധർണയും നടത്തി

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022


കൊച്ചി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻജിഒ യൂണിയന്റെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർ ജില്ലാ മാർച്ചും ധർണയും നടത്തി. കണയന്നൂർ താലൂക്ക് പരിസരത്തുനിന്ന് ആയിരക്കണക്കിന് ജീവനക്കാരുടെ പങ്കാളിത്തത്തോടെ നടന്ന പ്രകടനം, മറൈൻഡ്രൈവിൽ ധർണയോടെ സമാപിച്ചു. സംസ്ഥാന സെക്രട്ടറി ആർ സാജൻ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എസ് ഷാനിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എ അൻവർ, ജോയിന്റ്‌ സെക്രട്ടറി എസ് ഉദയൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ സുനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു, ജോഷി പോൾ എന്നിവർ സംസാരിച്ചു.

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽനയങ്ങൾ ഉയർത്തിപ്പിടിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാസമിതി റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവീസിനായി അണിനിരക്കുക, കേന്ദ്ര–-സംസ്ഥാന ബന്ധങ്ങൾ പുനഃസംഘടിപ്പിക്കുക, വർഗീയതയെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top