30 May Saturday

ചികിത്സാ സഹായത്തിന്‌ ക്യാമറകളും

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020


കൊച്ചി
എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡുകളിൽ ചികിത്സാസഹായിയായി തലയിൽ ധരിക്കാവുന്ന ലൈവ് സ്ട്രീമിങ് ക്യാമറകളും.
ഐസൊലേഷൻ വാർഡുകളുടെ വൃത്തി, സുരക്ഷാ മുൻകരുതലുകൾ, രോഗികൾക്ക്‌ ഏർപ്പെടുത്തിട്ടുള്ള സൗകര്യങ്ങൾ എന്നിവ നിരീക്ഷിക്കാനും രോഗീപരിചരണം കൂടുതൽ കാര്യക്ഷമമാക്കാനും ലൈവ്‌ സ്‌ട്രീമിങ്ങിലൂടെ കഴിയും. ക്യാമറയിൽ അണുബാധയുണ്ടാകാതിരിക്കാൻ സുതാര്യമായ കവറിനുള്ളിലാക്കിയാണ്‌ തലയിൽ ധരിക്കുക. ഐസൊലേഷൻ വാർഡിൽനിന്നിറങ്ങിയാൽ മറ്റു സുരക്ഷാ ഉപാധികൾ നിക്ഷേപിക്കുന്നിടത്ത്‌ ക്യാമറയുടെ   കവറും ഉപേക്ഷിക്കാം. വെള്ളത്തിനടിയിലും ഉപയോഗിക്കാവുന്നതരം ക്യാമറകളായതിനാൽ ലൈസോൾ സൊലൂഷൻ ഉപയോഗിച്ച് അണുവിമുക്തമാക്കാനാകും.

വൈഫൈ സംവിധാനം ഉപയോഗിച്ചാണ്‌ ലൈവ് സ്ട്രീമിങ്‌ എന്നതിനാൽ ക്യാമറയിൽനിന്നു നേരിട്ട്  ഫോട്ടോകൾ ഡൗൺലോഡ് ചെയ്യേണ്ടതില്ല. ഐസൊലേഷൻ വാർഡിലെ രോഗികളുടെ സ്വകാര്യതയെ ബാധിക്കാത്ത രീതിയിലാണ് ക്യാമറകൾ ഉപയോഗിക്കുക. ഇരുപതിനായിരത്തിലേറെ രൂപവരുന്ന  ക്യാമറകൾ തൃപ്പൂണിത്തുറയിലെ സന്നദ്ധസംഘടനയായ അഭയമാണ്‌ മെഡിക്കൽ കോളേജിന് സംഭാവന ചെയ്‌തത്‌. ഡോ. ഗണേഷ് മോഹൻ, ഡോ. എ മനോജ്, ഡോ. അജയ് കൃഷ്‍ണൻ, ഡോ. ഗോകുൽ എന്നിവരാണ് ക്യാമറ സംവിധാനം ഉപയോഗിക്കുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top