29 January Saturday

സമരകലാപത്തിനെതിരെ 
നടപടി വേണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021


ആലുവ
നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന കോൺഗ്രസ് സമരകലാപത്തിനെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം ആലുവ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. മൊഫിയയുടെ മരണത്തിൽ കോൺഗ്രസ് രാഷ്ട്രീയമുതലെടുപ്പിനാണ് ശ്രമിക്കുന്നത്. ഒളിവിലായിരുന്ന പ്രതികളെ പൊലീസ് അറസ്റ്റ്‌ ചെയ്തു. അതിൽനിന്ന്‌ ശ്രദ്ധതിരിച്ച് എസ്‌എച്ച്‌ഒ കുറ്റക്കാരനാണെന്ന് വരുത്താനാണ് ഇപ്പോഴത്തെ നീക്കം. പ്രതികൾക്കൊപ്പം ചെന്നത് കോൺഗ്രസ് മുൻ പഞ്ചായത്ത്‌ അംഗമെന്നത്‌ മറച്ചുവച്ച്‌ സിപിഐ എം ഇടപെട്ടതായി കുപ്രചാരണം നടത്തുകയാണ്. സ്ത്രീപീഡനക്കേസിലെ പ്രതികളടക്കം അണിനിരക്കുന്ന, ജനങ്ങളുടെ സ്വൈരജീവിതം തകർക്കുന്ന സമരത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഏരിയ സെക്രട്ടറി എ പി ഉദയകുമാർ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top