23 January Sunday

തുരങ്കപാതാ നിർമാണത്തിലെ അപാകം 
പരിഹരിക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021


വൈറ്റില
ഇടപ്പള്ളി റെയിൽവേ തുരങ്കപാതയുടെ നിർമാണത്തിലെ അപാകം പരിഹരിച്ച് ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ഇടപ്പള്ളി ലോക്കൽ കമ്മിറ്റി ധർണ നടത്തി. അശാസ്ത്രീയ നിർമാണംമൂലമുണ്ടായ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നും എംപിയും എംഎൽഎയും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

തുരങ്കപാതയ്ക്കുസമീപം ധർണ തൃക്കാക്കര ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ദീപ വർമ അധ്യക്ഷയായി. ലോക്കൽ സെക്രട്ടറി കെ വി അനിൽകുമാർ, കൗൺസിലർ അംബിക സുദർശൻ, ഇടപ്പള്ളി വടക്കുംഭാഗം സഹകരണ ബാങ്ക് പ്രസിഡന്റ്‌ എ ജെ ഇഗ്‌നേഷ്യസ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ കെ സുകുമാരൻ, പി കെ അശോകൻ, വിഷ്ണു വേണുഗോപാൽ, പി എം അലി എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top